KOYILANDY DIARY

The Perfect News Portal

വ്യക്തതയുള്ള ചിത്രങ്ങള്‍ പുറത്ത് വിട്ട് ചന്ദ്രയാന്‍-2 ഓര്‍ബിറ്റര്‍

ബെംഗളൂരു; ചന്ദ്രോപരിതലത്തിലെ കുഴികളുടെ കൂടുതല്‍ വ്യക്തതയുള്ള ചിത്രങ്ങള്‍ ഇസ്രോ പുറത്ത് വിട്ടു. ചന്ദ്രയാന്‍ രണ്ട് ഓര്‍ബിറ്റര്‍ പകര്‍ത്തിയ ചിത്രങ്ങളില്‍ ഉല്‍ക്കാശിലകളും ഛിന്നഗ്രങ്ങളും മറ്റും ബഹിരാകാശവസ്തുക്കളും പതിച്ചതിനെ തുടര്‍ന്നുണ്ടായ ചെറുതും വലുതുമായ കുഴികള്‍ വ്യക്തമാണ്.

അഗ്നിപര്‍വ്വതം പൊട്ടി ഒഴുകുന്നതിന്റെ ഫലമായുണ്ടാകുന്ന ഗര്‍ത്തങ്ങളില്‍ നിന്നു വ്യത്യസ്തമായി ,ഇത്തരം കുഴികളില്‍ ചുറ്റുവളയം ദ്യശ്യമാണെന്ന് ഇസ്രോ പറഞ്ഞു. സെപ്റ്റംബര്‍ ഏഴിന് ചന്ദ്രോപരിതലത്തില്‍ ഇറങ്ങാനുള്ള ശ്രമത്തിനിടെ ചന്ദ്രയാന്‍ -2 ലാഡര്‍ ദൗത്യം നടന്നില്ലെങ്കിലും ഓര്‍ബിറ്റര്‍ ഏഴ് വര്‍ഷത്തോളം ചന്ദ്രന്റെ ഭ്രമണപഥത്തില്‍ തുടരും.

Leave a Reply

Your email address will not be published. Required fields are marked *