KOYILANDY DIARY

The Perfect News Portal

പണക്കുടുക്ക ദുരിതാശ്വാസ നിധിയിലേക്ക് നൽകി വിദ്യാർത്ഥി മാതൃകയായി

പിറന്നാൾ ആഘോഷത്തിന്റെ ഭാഗമായി പണക്കുടുക്ക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി വന്മുകം-എളമ്പിലാട് സ്കൂൾ ലീഡർ മാതൃകയായി.
ചിങ്ങപുരം: പിറന്നാൾ ദിനത്തിൽ ആഘോഷ പരിപാടികൾ മാറ്റി വെച്ച് തന്റെ നാണയത്തുട്ടുകൾ അടങ്ങിയ പണക്കുടുക്ക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി വന്മുകം-എളമ്പിലാട് എം.എൽ.പി.സ്കൂൾ ലീഡർ നിരഞ്ജന എസ് മനോജ് മാതൃകയായി. മൂടാടി പഞ്ചായത്ത് പ്രസിഡൻറ് ഷീജ പട്ടേരിക്കാണ്  തുക കൈമാറിയത്. 
 
തുടർച്ചയായി മൂന്നാം തവണയാണ് നിരഞ്ജന കാരുണ്യ പ്രവർത്തനങ്ങൾ നടത്തി പിറന്നാളാഘോഷം നടത്തുന്നത്.
കഴിഞ്ഞ രണ്ട് വർഷങ്ങളിലും പിറന്നാൾ ദിനത്തിൽ കിടപ്പിലായ രോഗികൾക്ക് സാന്ത്വനമേകാനായി തന്റെ പണക്കുടുക്ക പാലിയേറ്റീവ് കെയറിന് ഈ കൊച്ചു മിടുക്കി കൈമാറിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *