KOYILANDY DIARY

The Perfect News Portal

കുടുംബ സംഗമവും അവാര്‍ഡ് ദാനവും നടത്തി

കൊയിലാണ്ടി: കേരള സ്റ്റേറ്റ് ഹയര്‍ഗുഡ്‌സ് ഓണേഴ്‌സ് അസോസിയേഷന്‍ കൊയിലാണ്ടി യൂണിറ്റ് കുടുംബസംഗമവും അവാര്‍ഡ് ദാനവും നടത്തി. ടൗണ്‍ഹാളില്‍ നടന്ന പരിപാടി ജില്ലാ പ്രസിഡണ്ട് എ.പി.മുഹമ്മദ് ബഷീര്‍ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയര്‍മാന്‍ അഡ്വ. കെ.സത്യന്‍ മുഖ്യാതിഥിയായിരുന്നു.

നഗരസഭാംഗം വി.പി.ഇബ്രാഹിംകുട്ടി, സംസ്ഥാന സീനിയര്‍ വൈസ് പ്രസിഡണ്ട് സി.മമ്മുഹാജി, ജില്ലാ സെക്രട്ടറി പി.രാജീവ്, പി.ടി.ബാബുരാജ്, രാജന്‍ സംഗീത്, സി.കെ.മനോജ് മൂടാടി, പി.രാജീവന്‍, കെ.കെ.നിയാസ്, മുജീബ് പാലക്കല്‍, എം.പി.ദിലീപ് കുമാര്‍ എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *