KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി ഉപജില്ലാ കലോത്സവം: ലോഗോ പ്രകാശനം ചെയ്തു

കൊയിലാണ്ടി : ഒക്ടോബർ 29, 30, 31 തിയ്യതികളിലായി കൊയിലാണ്ടി ഗവ: മാപ്പിള വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിലും, ഐ.സി.എസ് സ്കൂളിലുമായും നടത്തുന്ന ഉപജില്ലാ കലോത്സവ ലോഗോ പ്രകാശനം വടകര വിദ്യഭ്യാസ ജില്ലാ ഓഫീസർ കെ. കെ. മനോഹർ ജവഹർ  നിർവ്വഹിച്ചു. നഗരസഭാ ചെയർമാൻ അഡ്വ കെ സത്യൻ ഉദ്ഘാടനം നിർവ്വഹിച്ചു. നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ കെ.ഷിജു മാസ്റ്റർ അധ്യക്ഷത വഹിച്ചു.
വാർഡ് കൗൺസിലർ വി പി ഇബ്രാഹിം കുട്ടി, പി ടി എ പ്രസിഡന്റ് യു.കെ രാജൻ, പ്രിൻസിപ്പാൾ ഇ കെ ഷൈനി ടീച്ചർ, ഹെഡ്മിസ്ട്രസ്സ് കെ.കെ ചന്ദ്രമതി,  വി എച്ച്എസ് ഇ പ്രിൻസിപ്പാൾ എം. ബീന , പ്രോഗ്രാം കമ്മറ്റി കൺവീനർ ഡോ.പി. കെ. ഷാജി, പബ്ലിസിറ്റി കമ്മറ്റി കൺവീനർ എം. എസ്. ബൈജറാണി, പി.കെ ബാബു എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *