KOYILANDY DIARY

The Perfect News Portal

യു.പിയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച്‌ ഇരുനില കെട്ടിടം തകര്‍ന്ന് വീണ് പത്ത് പേര്‍ മരിച്ചു

ഉത്തര്‍പ്രദേശില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച്‌ ഇരുനില കെട്ടിടം തകര്‍ന്ന് വീണ് പത്ത് പേര്‍ മരിച്ചു. 15ലേറെയാളുകള്‍ക്ക് പരിക്കേറ്റു. ഒട്ടേറെ പേര്‍ ഇപ്പോഴും കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോര്‍ട്ട്. ഇന്ന് രവിലെ മൌ ജില്ലയിലെ മൊഹമ്മദാബാദിലാണ് സംഭവം.

നിരവധിയാളുകള്‍ താമസിച്ചിരുന്ന ഇരുനില കെട്ടിടമാണ് പാചകവാദക സിലിണ്ടര്‍ പൊട്ടിത്തെറിച്ചതിനെ തുടര്‍ന്ന് തകര്‍ന്ന് വീണത്. കെട്ടിടത്തിലെ ഒരു സ്ത്രീ പാചകം ചെയ്യുന്നതിനിടെ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. തുടര്‍ന്നാണ് കെട്ടിടം തകര്‍ന്ന് വീണത്.

നിരവധി പേര്‍ അപകടത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. അഗ്നിശമന സേനയും പൊലീസും നാട്ടുകാരും ഇപ്പോഴും സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. സംഭവത്തില്‍ മുഖ്യമന്ത്രി യോഗി ആദിത്യ നാഥ് അനുശോചനം രേഖപ്പെടുത്തി.

Advertisements

Leave a Reply

Your email address will not be published. Required fields are marked *