KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടിയില്‍ യുവതി സംഗമം സംഘടിപ്പിച്ചു

കൊയിലാണ്ടി: ഒക്ടോബര്‍ 24 മുതല്‍ 27 വരെ കോഴിക്കോട് നടക്കുന്ന അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്റെ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് കൊയിലാണ്ടിയില്‍ യുവതി സംഗമം സംഘടിപ്പിച്ചു. നഗരസഭ ഇ.എം.എസ്.  ടൗണ്‍ഹാളില്‍ ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന സംഗമം സംസ്ഥാന സെക്രട്ടറി പി. സതീദേവി ഉദ്ഘാടനം ചെയ്തു. സമ്മേളനത്തിൽ ഏരിയായിൽ നിന്ന് 5000 പേരെ പങ്കെടുപ്പിക്കാൻ തീരുമാനിച്ചു.

സംസ്ഥാന കമ്മിറ്റി അംഗവും ഡി.വൈ.എഫ്.ഐ. കേന്ദ്ര കമ്മിറ്റി അംഗവുമായ പി. പി. ദിവ്യ മുഖ്യ പ്രഭാഷണം നടത്തി. ഏരിയാ സെക്രട്ടറി സതി കിഴക്കയില്‍, പ്രസിഡണ്ട് ടി. വി. ഗിരിജ, കെ. പി. ചന്ദ്രിക, പി.പി. രമണി എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *