KOYILANDY DIARY

The Perfect News Portal

കൂടത്തായി കേസ്​: പ്രതികളുടെ കസ്റ്റഡി അപേക്ഷ നാളെ പരിഗണിക്കും

കോഴിക്കോട്: കൂടത്തായി കൊലപാതകപരമ്പരയിലെ മുഖ്യപ്രതി ജോളി ഉള്‍പ്പെടെയുള്ളവരെ ഹാജരാക്കാന്‍ താമരശ്ശേരി ജുഡിഷ്യല്‍ മജിസ്ട്രേറ്റ് കോടതിയുടെ നിര്‍ദ്ദേശം. ഒന്നാം പ്രതി ജോളി, മാത്യു, പ്രജുകുമാര്‍ എന്നിവരെ നാളെ രാവിലെ 10 മണിക്ക് ഹാജരാക്കാനാണ് കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ടുള്ള പ്രൊഡക്ഷന്‍ വാറണ്ടും ജുഡീഷ്യല്‍ മജിസ്​ട്രേറ്റ്​ കോടതി പുറപ്പെടുവിച്ചു.

പ്രതികളെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയില്‍ വിട്ടു നല്‍കണമെന്ന്​ ആവശ്യപ്പെട്ട്​ ക്രൈം​ബ്രാഞ്ച്​ അപേക്ഷ നല്‍കിയിട്ടുണ്ട്​. ​തെളിവുകള്‍ ശേഖരിക്കുന്നതിനും മറ്റുമായി 15 ദിവസത്തേക്ക്​ കസ്​റ്റഡിയില്‍ ലഭിക്കാനാണ്​ അപേക്ഷ നല്‍കിയിരിക്കുന്നത്​. കൊലപാതകങ്ങള്‍ക്ക്​ പിന്നില്‍ വന്‍ ആസൂത്രണം നടന്നിട്ടുണ്ട്​. കൊലപാതകങ്ങളുടെ ചുരുളഴിക്കാന്‍ വിശദമായഅന്വേഷണം വേണം. കേസി​​െന്‍റ വേരുകള്‍ കട്ടപ്പനയിലും ഉണ്ടെന്നും ജോളിയെ കട്ടപ്പനയിലെത്തിച്ച്‌​ തെളിവെടുപ്പ്​ നടത്തേണ്ടതുണ്ടെന്നും പൊലീസ്​ കസ്​റ്റഡി അപേക്ഷയില്‍ വ്യക്തമാക്കി. കസ്​റ്റഡി ​അപേക്ഷ നാളെ പരിഗണിക്കും.

റിമാന്‍റിലുള്ള പ്രതി മാത്യുവിന്‍റെ ജാമ്യാപേക്ഷയും നാളെ പരിഗണിക്കും. രണ്ടാം പ്രതിയായ മാത്യുവിനു വേണ്ടി ഇന്ന് അഭിഭാഷകര്‍ കോടതിയില്‍ ഹാജരായിരുന്നു. മാത്യുവിന്‍റെ ജാമ്യാപേക്ഷ നാളെ പരിഗണിക്കാമെന്നാണ് കോടതി അറിയിച്ചത്. മറ്റ്​ പ്രതികളായ ജോളിക്കോ പ്രജുകുമാറിനോ വേണ്ടി ഇതുവരെ അഭിഭാഷകര്‍ കോടതിയില്‍ എത്തിയിട്ടില്ല.

Advertisements

Leave a Reply

Your email address will not be published. Required fields are marked *