KOYILANDY DIARY

The Perfect News Portal

വിദ്യാർത്ഥിക്ക് സ്വീകരണം നൽകി

കൊയിലാണ്ടി: ദുബായ് ഇന്റെർനാഷണൽ അബാക്കസ്  സ്പീച്ച്  മൽസരത്തിൽ സൂപ്പർ ചാമ്പ്യനായ എസ്. മിഥുന് സ്വീകരണം നൽകി. മന്ദമംഗലം, കൊല്ലം ചിറ സുഹൃത് സംഘത്തിന്റെ ആഭിമുഖ്യത്തിലായിരുന്നു സ്വീകരണം. വാർഡ് കൗൺസിലർ സ്മിത തോട്ടുംകര ഉൽഘാടനം ചെയ്തു. 47 രാജ്യങ്ങളിൽ നിന്നായി നിരവധി വിദ്യാർത്ഥികൾ പങ്കെടുത്തിരുന്നു.

സ്വീകരണ ചടങ്ങിൽ ഗംഗാധരൻ ചൈത്രം അദ്ധ്യക്ഷത വഹിച്ചു. കെ.കെ.ഗിരീഷ് കുമാർ  സംസാരിച്ചു. കണിയാം കുന്നുമ്മൽ ശ്രീജിത്തിന്റെയും സുസ്മിതയുടെയും മകനാണ്. ഹിൽബസാർ പുറക്കാട് ഗവ: എൽ.പി.സ്കൂൾ വിദ്യാർത്ഥിയാണ്.

Leave a Reply

Your email address will not be published. Required fields are marked *