KOYILANDY DIARY

The Perfect News Portal

ഉന്നാവോ പീഡന കേസ്; സി.ബി.ഐ കുറ്റപത്രം സമര്‍പ്പിച്ചു

ഉന്നാവോ പീഡന കേസുകളൊന്നില്‍ സി.ബി.ഐ കുറ്റപത്രം സമര്‍പ്പിച്ചു. ബി.ജെ.പി എം.എല്‍ എ കുല്‍ദീപ് സിങ് സെന്‍ഗര്‍ പീഡത്തിന് ഇരയാക്കിയ ശേഷം പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയി വീണ്ടും പീഡനത്തിനിരയാക്കിയ കേസിലാണ് നടപടി.

കുല്‍ദീപ് സെനഗറിന്റെ അനുയായികള്‍ ആയ മൂന്ന് പേര്‍ക്കെതിരെയാണ് കുറ്റപത്രം സമര്‍പ്പിച്ചത്. 2017 ജൂണ്‍ പതിനൊന്നിന് പെണ്‍കുട്ടിയെ തട്ടി കൊണ്ടുപോയി പീഡനത്തിനിരയാക്കിയ കേസിലാണ് നടപടി. ബി.ജെ.പി എം.എല്‍.എ കുല്‍ദീപ് സിങ് സെന്‍ഗര്‍ പീഡത്തിന് ഇരയാക്കിയ ശേഷമായിരുന്നു സംഭവം. കുല്‍ദീപ് സിങ്ങിന്റെ അനുയായികളായ നരേഷ് തിവാരി, ബ്രിജേഷ് യാദവ് സിംഗ്, ശുഭം സിംഗ് എന്നീവര്‍ക്ക് എതിരെയാണ് കുറ്റപത്രം സമര്‍പ്പിച്ചത്. ജാമ്യത്തിലാണ് മൂന്നുപേരും.

ജോലി വാഗ്ദാനം ചെയ്ത് പെണ്‍കുട്ടിയെ കുല്‍ദീപ് സിങിന്റെ അടുത്തെത്തിച്ച ശശി സിങിന്റെ മകനാണ് ശുഭംസിങ്. ജില്ലാ ജഡ്ജി ധര്‍മേഷ് ശര്‍മയുടെ മുമ്പിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. കൂടുതല്‍ രേഖകള്‍ സമര്‍പ്പിക്കാന്‍ സിബിഐ സമയം നേടിയിട്ടുള്ള അതിനാല്‍ കേസ് ഒക്ടോബര്‍ 10 ന് പരിഗണിക്കും.

Advertisements

Leave a Reply

Your email address will not be published. Required fields are marked *