KOYILANDY DIARY

The Perfect News Portal

മഹാത്മാഗാന്ധിയുടെ ജന്മദിനം: ആദരമര്‍പ്പിച്ച്‌ പ്രധാനമന്ത്രി

ഡല്‍ഹി: രാഷ്​ട്രപിതാവ്​ മഹാത്മഗാന്ധിയുടെ 150ാം ജന്‍മദിനത്തില്‍ ഗാന്ധി സ്​മരണ പുതുക്കുകയാണ്​ രാഷ്​ട്രം. പ്രധാനമന്ത്രി നരേന്ദ്രമോദിയും ലോക്​സഭ സ്​പീക്കര്‍ ഓം ബിര്‍ലയും ഗാന്ധിജി അന്ത്യവിശ്രമം കൊള്ളുന്ന രാജ്​ഘട്ടിലെത്തി ആദരാഞ്​ജലി അര്‍പ്പിച്ചു.

കോണ്‍ഗ്രസ്​ ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധി, മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്​, മുതിര്‍ന്ന ബി.ജെ.പി നേതാവ്​ ലാല്‍ കൃഷ്​ണ അദ്വാനി എന്നിവരുള്‍പ്പടെയുള്ള വിശിഷ്​ട വ്യക്തികളും രാജ്​ഘട്ടിലെത്തി മഹാത്മഗാന്ധിക്ക്​ ആദരമര്‍പ്പിച്ചു. കോണ്‍ഗ്രസും ബി.ജെ.പിയും രാജ്യത്തിൻ്റെ  വിവിധി ഭാഗങ്ങളില്‍ ഗാന്ധി സ്​മരണ പുതുക്കുന്നതിനായി വിവിധ പരിപാടികള്‍ നടത്തുന്നുണ്ട്​.

രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളില്‍ കോണ്‍ഗ്രസ്​ പദയാത്രകള്‍ സംഘടിപ്പിക്കുന്നുണ്ട്​. ഡല്‍ഹിയില്‍ കോണ്‍ഗ്രസ്‌ അധ്യക്ഷ സോണിയ ഗാന്ധിയുടേയും രാഹുല്‍ ഗാന്ധിയുടേയും നേതൃത്വത്തിലും ലഖ്​നോവില്‍ പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തിലുമാണ്​ പദയാത്രകള്‍ നടക്കുക.

Advertisements

ബി.ജെ.പിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന ഗാന്ധി സങ്കല്‍പ്​ യാത്ര 120 ദിവസമാക്കി നീട്ടിയിട്ടുണ്ട്​. നേരത്തെ നിശ്ചയിച്ചിരുന്നത്​ ഇന്ന്​ തുടങ്ങി, ഈ മാസം31 വരെ നടത്താനായിരുന്നു. യാത്ര 2020 ജനുവരി 31ന്​ ആയിരിക്കും സമാപിക്കുക.

മുന്‍ പ്രധാനമന്ത്രി ലാല്‍ ബഹദൂര്‍ ശാസ്​ത്രിയുടെ 115ാം ജന്‍മദിനത്തോടനുബന്ധിച്ച്‌​ പ്രധാനമന്ത്രി, സ്​പീക്കര്‍, രാഷ്​ട്രപതി, കോണ്‍ഗ്രസ്​ അധ്യക്ഷ സോണിയാ ഗാന്ധി, മന്‍മോഹന്‍സിങ്​ തുടങ്ങിയവര്‍ ഇന്ന്​ വിജയ്​ ഘട്ടിലെത്തി ലാല്‍ ബഹദൂര്‍ ശാസ്​ത്രിക്ക്​ ആദരാഞ്​ജലികള്‍ അര്‍പ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *