KOYILANDY DIARY

The Perfect News Portal

ബെംഗളൂരുവില്‍ സിപിഐ എം നേതൃത്വത്തില്‍ പൊതുയോഗം സംഘടിപ്പിച്ചു

ബെംഗളൂരു: കാശ്‌മീര്‍ ജനാധിപത്യത്തിനും ഫെഡറലിസത്തിനും നേരെയുള്ള കടന്നുകയറ്റം എന്ന വിഷയത്തില്‍ ബെംഗളുരുവില്‍ സിപിഐഎം ഐ ടി ഫ്രണ്ട് ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പൊതുയോഗം സംഘടിപ്പിച്ചു.

ബെംഗളൂരുവിലെ സിപിഐ എം സംസ്ഥാന കമ്മിറ്റി ഓഫീസില്‍ വെച്ചു സംഘടിപ്പിച്ച പരിപാടിയില്‍ സിപിഐ എം കര്‍ണാടക സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എം ആര്‍ ഷേണായി , വി ജെ കെ നായര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

സിപിഐഎം ഐ ടി ഫ്രണ്ട് ലോക്കല്‍ കമ്മിറ്റി മെമ്ബര്‍ ചിത്ര ബാനുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ലോക്കല്‍ കമ്മിറ്റി മെമ്ബര്‍ അബിന്‍ പി നിട്ടൂര്‍ സ്വാഗതവും ലോക്കല്‍ സെക്രട്ടറി സൂരജ് നിടിയങ്ങ നന്ദിയും പറഞ്ഞു.

Advertisements

Leave a Reply

Your email address will not be published. Required fields are marked *