KOYILANDY DIARY

The Perfect News Portal

ഗ്രേസ് 1 ലെ ഇന്ത്യക്കാരെ മോചിപ്പിച്ചു

ഡല്‍ഹി: ജിബ്രാള്‍ട്ടര്‍ കടലിടുക്കില്‍ ബ്രിട്ടന്‍ പിടിച്ചെടുത്ത ഇറാന്റെ എണ്ണക്കപ്പലായ ഗ്രേസ് 1 ലെ ഇന്ത്യക്കാരെ മോചിപ്പിച്ചു. വിദേശകാര്യ സഹമന്ത്രി വി .മുരളീധരനാണ് ഇക്കാര്യം അറിയിച്ചത്. കേസ് പിന്‍വലിക്കാന്‍ ബ്രിട്ടന്‍ തയ്യാറായതിനെ തുടര്‍ന്നാണ് ഇന്ത്യക്കാരെ മോചിപ്പിച്ചത്.

എന്നാല്‍ അമേരിക്ക എതിര്‍പ്പ് പ്രകടിപ്പിച്ചതിനാല്‍ കപ്പല്‍ തിരിച്ചു നല്‍കില്ലെന്നാണ ബ്രിട്ടന്റെ തീരുമാനം. അതേസമയം ഇറാന്‍ പിടിച്ചെടുത്ത ബ്രിട്ടന്റെ എണ്ണക്കപ്പല്‍ സ്റ്റെനോ ഇംപാരോയിലുള്ള ഇന്ത്യക്കാരെയും ഉടന്‍ മോചിപ്പിക്കാനും സാധ്യതയുണ്ട്.

ഉപരോധം ലംഘിച്ച്‌ സിറിയയിലേക്ക് എണ്ണകടത്തുന്നു എന്നാരോപിച്ചാണ് ബ്രിട്ടണ്‍ ഗ്രേസ് 1 കപ്പല്‍ പിടിച്ചെടുത്തത്. കപ്പലില്‍ മൂന്ന മലയാളികളുള്‍പ്പടെ 24 ഇന്ത്യക്കാരാണുള്ളത്.

Advertisements

കാസര്‍കോട് സ്വദേശി തേഡ് എന്‍ജിനീയര്‍ പി.പ്രജിത്ത്, മലപ്പുറം സ്വദേശി ജൂനിയര്‍ ഓഫീസര്‍ കെ.കെ അജ്മല്‍, ഗുരുവായൂര്‍ സ്വദേശി സെക്കന്‍ഡ് ഓഫിസര്‍ റെജിന്‍ എന്നിവരാണ് ഗ്രേസ് 1 ല്‍ അകപ്പെട്ട മലയാളികള്‍

Leave a Reply

Your email address will not be published. Required fields are marked *