KOYILANDY DIARY

The Perfect News Portal

സ്വര്‍ണ വില കുതിക്കുന്നു

കൊച്ചി: റിക്കാര്‍ഡുകളെല്ലാം ഭേദിച്ച്‌ സ്വര്‍ണ വില കുതിക്കുകയാണ്. ആഭ്യന്തര വിപണിയില്‍ ചരിത്രത്തില്‍ ആദ്യമായി പവന്‍റെ വില 28,000 രൂപയിലെത്തി. ബുധനാഴ്ച രാവിലെ പവന് 120 രൂപ കുറഞ്ഞ ശേഷമാണ് വില വീണ്ടും മുന്നോട്ടു കുതിച്ചത്.

ഇന്ന് 200 രൂപയാണ് പവന് വര്‍ധിച്ചത്. ഗ്രാമിന് 25 രൂപ കൂടി 3,500 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഓഗസ്റ്റ് മാസത്തില്‍ ഒരിക്കല്‍ മാത്രമാണ് സ്വര്‍ണ വില കുറഞ്ഞത്. ഓഗസ്റ്റ് ഒന്നിന് 25,680 രൂപയായിരുന്നു പവന്‍റെ വില. 15 ദിവസത്തിനിപ്പുറം പവന് വര്‍ധിച്ചത് 2,320 രൂപയാണ്. ചരിത്രത്തിലെ ഏറ്റവും വലിയ വില വര്‍ധനയാണിത്.

രാജ്യാന്തര വിപണിയില്‍ സ്വര്‍ണ വില ട്രോയ് ഒൗണ്‍സിന് 18 ഡോളര്‍ വര്‍ധിച്ച്‌ 1.518 ഡോളറില്‍ എത്തി. രൂപയുടെ മൂല്യം താഴുന്നതും രാജ്യാന്തര വിപണിയിലെ വിലക്കയറ്റവുമാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നത്.

Advertisements

Leave a Reply

Your email address will not be published. Required fields are marked *