KOYILANDY DIARY

The Perfect News Portal

നിര്യാതനായി

കൊയിലാണ്ടി: കൊയിലാണ്ടിയിലെ ജനസംഘം സ്ഥാപക നേതാക്കളിൽ പ്രാമുഖനായിരുന്ന കുനിയിൽ കുഞ്ഞിക്കണാരൻ (87)  പയറ്റുവളപ്പിലെ വീട്ടിൽ നിര്യാതനായി. ജനതാ പാർട്ടി മണ്ഡലം സെക്രട്ടറി, ബി.ജെ.പി. മണ്ഡലം പ്രസിഡണ്ട്, ജില്ലാ കമ്മിറ്റി അംഗം തുടങ്ങിയ നിലകളിലും, കോതമംഗലം സൗത്ത് എൽ.പി.സ്കൂൾ മാനേജർ, പയറ്റുവളപ്പിൽ ശ്രീദേവി ക്ഷേത്ര യോഗം ജനറൽ  സെക്രട്ടറി, പ്രസിഡണ്ട്, ഹയർ ഗുഡ് ഓണേഴ്സ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡണ്ട്, കൊയിലാണ്ടി സർവ്വീസ് സഹകരണ ബാങ്ക് വൈസ് പ്രസിഡണ്ട് എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.

അടിയന്തരാവസ്ഥയ്ക്കെതിരെയുള്ള സമരത്തിലും, മലപ്പുറംജില്ലാ വിരുദ്ധ സമരം പങ്കാളിയായിരുന്നു. ഭാര്യ. കമല. മക്കൾ. ജിൻഷ്യ, ലിജിഷ്യ (എസ്.യു.സ്ക്വയർ കമ്പനികോഴിക്കോട്). മരുമകൻ. ഉണ്ണിക്കൃഷ്ണൻ (സ്മരണ സൗണ്ട് ) സഹോദരി. പരേതയായ നാരയണി.

Leave a Reply

Your email address will not be published. Required fields are marked *