KOYILANDY DIARY

The Perfect News Portal

സ്വര്‍ണ വില സര്‍വ്വ കാല റെക്കോര്‍ഡില്‍

തിരുവനന്തപുരം: സ്വര്‍ണ വില സര്‍വ്വ കാല റെക്കോര്‍ഡില്‍. പവന് 400 രൂപയും ഗ്രാമിന് 50 രൂപയുമാണ് ഇന്ന് വര്‍ധിച്ചത്. സ്വര്‍ണം പവന് 27,200 രൂപയും ഗ്രാമിന് 3,350 രൂപയുമാണ് ഇന്നത്തെ നിരക്ക്. ഇന്നലെയും സ്വര്‍ണ വിലയില്‍ വന്‍ വര്‍ധനവാണ് രേഖപ്പെടുത്തിയത്. ഗ്രാമിന് 3,350 രൂപയും പവന് 26,800 രൂപയുമായിരുന്നു ഇന്നലത്തെ വില.

ആഗോള വിപണിയിലും സ്വര്‍ണ വിലയില്‍ വന്‍ വര്‍ധനവാണ് ഉണ്ടായത്. 12.27 ഡോളറിന്റെ വര്‍ധനവാണ് അന്താരാഷ്ട്ര വിപണിയില്‍ രേഖപ്പെടുത്തിയത്. ആഗോള വിപണിയില്‍ ട്രോയ് ഔണ്‍സിന് (31.1 ഗ്രാം) 1,485.01 ഡോളറാണ് ഇന്നത്തെ നിരക്ക്.

അന്താരാഷ്ട്ര വിപണിയിലെ വില വര്‍ധനവാണ് ആഭ്യന്തര വിപണിയില്‍ വില ഉയരാന്‍ കാരണം.അമേരിക്കയിലെ സാമ്ബത്തിക- വ്യാപാര യുദ്ധം കനക്കുന്നതാണ് ആഗോള വിപണിയില്‍ സ്വര്‍ണവില ഉയരാന്‍ കാരണം. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 20 ശതമാനം വര്‍ധനയാണ് സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഉണ്ടായിരിക്കുന്നത്. ഓണം, വിവാഹ സീസണ്‍ അടുക്കുന്നതിനാല്‍ സ്വര്‍ണ വില ഇനിയും ഉയരാനാണ് സാധ്യത.

Advertisements

Leave a Reply

Your email address will not be published. Required fields are marked *