KOYILANDY DIARY

The Perfect News Portal

ദുബായ് – കണ്ണൂര്‍ സെക്ടറില്‍ ഗോഎയര്‍ പ്രതിദിന സര്‍വീസ് ആരംഭിച്ചു

മനാമ> ദുബായ് – കണ്ണൂര്‍ സെക്ടറില്‍ ഗോഎയര്‍ പ്രതിദിന സര്‍വീസ് ആരംഭിച്ചു. 335 ദിര്‍ഹം മുതലാണ് വണ്‍വേ ടിക്കറ്റ് നിരക്ക്.

ഗോ എയറിന്റെ ജി 8 57 വിമാനം വൈകിട്ട് 7.05ന് കണ്ണൂരില്‍നിന്ന് പുറപ്പെട്ട് യുഎഇ സമയം രാത്രി 10.30 ന് ദുബായിലെത്തും. മടക്ക വിമാനം ജി8 58

യുഎഇ സമയം പുലര്‍ച്ചെ 12.20ന് ദുബായ് ടെര്‍മിനല്‍ ഒന്നില്‍നിന്ന് പുറപ്പെട്ട് ഇന്ത്യന്‍ സമയം രാവിലെ 5.35ന് കണ്ണൂരിലിറങ്ങുന്ന വിധമാണ് സര്‍വീസ് ക്രമീകരിച്ചത്.

Advertisements

സീസണായതിനാല്‍ ടിക്കറ്റ് ബുക്കിംഗിന് വന്‍ തിരക്കാണ് അനുഭവപ്പെടുന്നതെന്ന് രാജ്യാന്തര ഓപറേഷന്‍സ് വൈസ് പ്രസിഡന്റ് അര്‍ജുന്‍ ദാസ് ഗുപ്ത പറഞ്ഞു. കൂടിയ നിരക്ക് വരുന്നത് ഒഴിവാക്കാന്‍ നേരത്തെ ബുക്ക് ചെയ്യണം. ഭാവിയില്‍ ഷാര്‍ജയില്‍നിന്നും കണ്ണൂരിലേക്ക് സര്‍വീസുകള്‍ ആരംഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു.നിലവില്‍ അബുദാബിയില്‍ നിന്നും മസ്‌കത്തില്‍നിന്നും ഗോഎയറിന് കണ്ണൂരിലേക്ക് സര്‍വീസ് ഉണ്ട്.

കണ്ണൂര്‍ വിമാനതാവളത്തില്‍നിന്നും എയര്‍ ഇന്ത്യാ എക്‌സ്പ്രസ്, ഇന്‍ഡിഗോ, ഗോഎയര്‍ എന്നിവയാണ് ഗള്‍ഫ് സെക്ടറിലേക്ക് സര്‍വീസ് നടത്തുന്നത്. എക്‌സ്പ്രസ് അബുദബി, ബഹ്‌റൈന്‍, മസ്‌കത്ത്, ദോഹ, കുവൈത്ത്, റിയാദ്, ഷാര്‍ജ എന്നിവടങ്ങളിലേക്ക് സര്‍വീസ് നടത്തുന്നു. ഇന്‍ഡിഗോ കണ്ണൂരില്‍നിന്നും അഭ്യന്ത സര്‍വീസുകള്‍ക്കുപുറമേ ദോഹയിലേക്കും സര്‍വീസ് നടത്തുന്നു.

Leave a Reply

Your email address will not be published. Required fields are marked *