KOYILANDY DIARY

The Perfect News Portal

സോപ്പിട്ട് കഴുകാവുന്ന ലോകത്തിലെ ആദ്യ സ്മാര്‍ട്ട് ഫോണ്‍

സോപ്പ് കൊണ്ട് കഴുകി വൃത്തിയാക്കാന്‍ സാധിക്കുന്ന ലോകത്തെ ആദ്യ സ്മാര്‍ട്ട് ഫോണ്‍ വിപണിയില്‍. ജാപ്പാനീസ് മൊബൈല്‍ ഫോണ്‍ നിര്‍മാതാക്കളായ കെഡിഡിഐ – ക്യോസെറയാണ് ഡിഗ്‌നോ റാഫ്‌റേ (Digno Rafre) എന്ന സ്മാര്‍ട്ട് ഫോണ്‍ വിപണിയില്‍ എത്തിച്ചത്. 43 ഡിഗ്രി വരെ ചൂട് താങ്ങാനും ഈ സ്മാര്‍ട്ട്‌ഫോണിന് സാധിക്കും. അതിനാല്‍ ചുടുവെള്ളത്തിലും ഫോണ്‍ കഴുകി വൃത്തിയാക്കാം! ഷോക്ക് പ്രൂഫായ ഈ ഫോണ്‍ നനഞ്ഞ കൈകൊണ്ടും ഉപയോഗിക്കാം. ഏകദേശം 32,300 ഇന്ത്യന്‍ രൂപയാണ് ഫോണിന്റെ വില. അഞ്ച് ഇഞ്ച് ഡിസ്‌പ്ലേ, 13 എംപി പിന്‍ ക്യാമറ, രണ്ട് ജിബി റാം, ആന്‍ഡ്രോയിഡ് 5.1 തുടങ്ങിയവയാണ് ഫോണിന്റെ മറ്റു സവിശേഷതകള്‍.