KOYILANDY DIARY

The Perfect News Portal

നിയമ ക്ലാസുകളുടെ പരമ്പരയ്ക്ക് തുടക്കമായി

കൊയിലാണ്ടി: കൊയിലാണ്ടി ബാറിലെ പ്രമുഖ അഭിഭാഷകനായിരുന്ന പി.രാമചന്ദ്രമേനോന്റ സ്മരണക്കായി ബാർ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന നിയമ ക്ലാസുകളുടെ പരമ്പരയ്ക്ക് തുടക്കമായി. കോഴിക്കോട് ജില്ലാ ജഡ്ജ് എം.ആർ.അനിത ഉൽഘാടനം ചെയ്തു. മുൻ സിക്കിം ഹൈക്കോടതി ചീഫ് ജസ്റ്റിസും മുൻ ലോകായുക്തയുമായ പയസ് സി. കുര്യാക്കോസ് കേരള കെട്ടിട വാടക നിയന്ത്രണ നിയമത്തെ കുറിച്ച് ക്ലാസ്സെടുത്തു.

അഭിഭാഷകരായ, പി.പ്രശാന്ത്, വി.സത്യൻ തുടങ്ങിയവരെ  അനുമോദിച്ചു എ.വിനോദ് കുമാർ അദ്ധ്യക്ഷത വഹിച്ചു. അഡ്വ.എസ്.സുനിൽ മോഹൻ, എം.സതീഷ് കുമാർ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *