KOYILANDY DIARY

The Perfect News Portal

ക്ഷീര നഗരം പദ്ധതി ഉദ്ഘാടനം ചെയ്തു

മുക്കം: രാജ്യം പട്ടിണിയിൽ മുന്നേറുമ്പോൾ പട്ടിണി രഹിത സംസ്ഥാനമാക്കി കേരളത്തെ മാറ്റുകയാണ് സർക്കാർ ലക്ഷ്യമെന്ന‌് മന്ത്രി ഡോ. ടി എം തോമസ് ഐസക് പറഞ്ഞു. തൊഴിലുറപ്പ് പദ്ധതിയിൽ ക്ഷീര കർഷകർക്ക് വേതനം നൽകുന്ന രാജ്യത്തെ ആദ്യ നഗരസഭയായ  മുക്കം നഗരസഭയുടെ  “ക്ഷീര നഗരം ’ പദ്ധതി ഉദ്ഘാടനം ചെയ്യുക യായിരുന്നു മന്ത്രി.

ഈ സർക്കാർ കാലാവധി പൂർത്തിയാക്കുന്നതിന് മുമ്പ‌് ക്ഷേമ പെൻഷൻ 1500 രൂപയാക്കും.  ആരോഗ്യമേഖലയിൽ കാരുണ്യ പദ്ധതി സർക്കാർ ഒഴിവാക്കിയിട്ടില്ല, കൂടുതൽ വിപുലീകരിക്കുകയാണ് ചെയ‌്തത‌്.  നേരത്തെ 30,000 രൂപയായിരുന്നു ചികിത്സാ സഹായം ലഭിച്ചിരുന്നത്. ഇത‌് അഞ്ച് ലക്ഷമായി വർധിക്കാൻ പോവുകയാണ്.  പാല്, മുട്ട, പച്ചക്കറി ഉൽപ്പാദനത്തിൽ സ്വയം പര്യാപ്തതയാണ് സർക്കാർ ലക്ഷ്യം വെയ‌്ക്കുന്നത‌്. ക്ഷീരകർഷകരെ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തിയ മുക്കം നഗരസഭയുടെ പദ്ധതി മാതൃകാപരമാണന്നും മന്ത്രി പറഞ്ഞു.

ചടങ്ങിൽ ജോർജ് എം തോമസ് എംഎൽഎ അധ്യക്ഷനായി. ക്ഷീര സഹകരണ സംഘം പ്രസിഡന്റുമാർക്ക് തീറ്റപ്പുൽകെട്ട് കൈമാറിയാണ് മന്ത്രി പദ്ധതി ഉദ്ഘാടനം ചെയ്തത്.  തൊഴിലുറപ്പ് തൊഴിലാളികൾക്കുള്ള  തൊഴിൽ കാർഡ് ക്ഷീര വികസന വകുപ്പ് ഡയറക്ടർ എസ് ശ്രീകുമാർ വിതരണം ചെയ്തു. കേരഫെഫ് വൈസ് ചെയർമാൻ  ഇ രമേശ് ബാബു, എൻ കെ അബ്ദുറഹി മാൻ, എസ് കെ സുധീർ എന്നിവർ ലോൺ ധാരണാപത്രം കൈമാറി. കോഴിക്കോട് ലീഡ് ബാങ്ക് മാനേജർ കെ എം ശിവദാസൻ ഏറ്റുവാങ്ങി.    തീറ്റപ്പുൽകൃഷിക്ക് സ്ഥലം നൽകിയ കോട്ടോൽ മാധവൻ, റഷീദ് കിഴങ്ങും തടം, അനിൽ പിച്ചകോട് എന്നിവരെ നഗരസഭാ ഡെപ്യൂട്ടി ചെയർപേഴ്സൺ ഹരിദ മോയിൻകുട്ടി ആദരിച്ചു. സെ ക്രട്ടറി എൻ കെ ഹരീഷ് റിപ്പോർട്ട് അവതരിപ്പിച്ചു. പദ്ധതിയുടെ ലോഗോ മന്ത്രി പ്രകാശനം ചെയ്തു.

Advertisements

കെ  ടി ശ്രീധരൻ, പി പ്രശോഭ് കുമാർ, വി ലീല, സാലി സിബി, കെ എം വിജയകുമാർ, കെ സുന്ദരൻ, ടി ടി സുലൈമാൻ, എം കെ മുഹമ്മദ്, കെ മോഹനൻ, പി പ്രേമൻ, ടി കെ സാമി,  ടാർസൺ ജോസ്, എൻ ദാവൂദ് മൂത്താലം,  മാന്ത്ര വിനോദ്, എം പി പത്മനാഭൻ , ഇ കെ രാജൻ, എൻ ചന്തുക്കുട്ടി, കെ പി ഗോപാലൻ എന്നിവർ  സംസാരിച്ചു. നഗരഡൊ ചെയർമാൻ വി കുഞ്ഞൻ സ്വാഗതവും ഡെയ‌്റി എക്സ‌്റ്റൻഷൻ ഓഫീസർ പി സനിൽകുമാർ നന്ദിയും പറഞ്ഞു.

 

Leave a Reply

Your email address will not be published. Required fields are marked *