KOYILANDY DIARY

The Perfect News Portal

ജലോല്‍സവത്തിന് തുടക്കം കുറിച്ച്‌ ഇന്ന് ചമ്പക്കുളം വള്ളംകളി

ആലപ്പുഴ: സംസ്ഥാനത്തെ ജലോല്‍സവത്തിന് തുടക്കം കുറിച്ച്‌ ഇന്ന് ചമ്പക്കുളം വള്ളംകളി. ആറ് ചുണ്ടന്‍ വള്ളങ്ങള്‍ ഉള്‍പ്പെടെ 21 വള്ളങ്ങള്‍ ഇക്കുറി മത്സരത്തില്‍ മാറ്റുരയ്ക്കും. ഉച്ചയ്ക്ക് 2.30 ന് ചമ്പക്കുളത്താറ്റില്‍ ആരംഭിക്കുന്ന മത്സരം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. വള്ളംകളിയ്ക്കു വേണ്ട എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി അധികൃതര്‍ അറിയിച്ചു .

അമ്ബലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ വിഗ്രഹ ഘോഷയാത്രയുമായി ബന്ധപ്പെട്ടതാണ് ചമ്ബക്കുളം വള്ളംകളിയുടെ ചരിത്രം. ഇതിന്റെ സ്മരണാര്‍ത്ഥമാണ് ചമ്ബക്കുളം ജലമേള നടത്തുന്നത്. മിഥുന മാസത്തിലെ മൂലം നാളില്‍ നടക്കുന്ന ഈ ജല മേളയോടെ ആണ് കേരളത്തില്‍ ജലോല്‍സവങ്ങള്‍ക്കു തുടക്കം ആകുന്നത്.

Leave a Reply

Your email address will not be published. Required fields are marked *