KOYILANDY DIARY

The Perfect News Portal

സ്വര്‍ണ വില വീണ്ടും സര്‍വകാല റിക്കോര്‍ഡിലെത്തി

കൊ​ച്ചി: സ്വര്‍ണ വില വീണ്ടും സര്‍വകാല റിക്കോര്‍ഡിലെത്തി. പവന് 280 രൂപ വര്‍ധിച്ച്‌ 25,800 രൂപയിലെത്തി. ഗ്രാമിന് 35 രൂ​പ കൂടി 3,225 രൂ​പ​യി​ലാ​ണു സം​സ്ഥാ​ന​ത്ത് ഇ​ന്നു വ്യാ​പാ​രം പു​രോ​ഗ​മി​ക്കു​ന്ന​ത്. ബുധനാഴ്ച പവന് 120 രൂപ കുറഞ്ഞ ശേഷമാണ് ഇന്ന് ആഭ്യന്തര വിപണിയില്‍ വില കുതിച്ചു കയറിയത്. ജൂണ്‍ 25ന് പവന് 25,680 രൂപയില്‍ എത്തിയതായിരുന്നു ഇതുവരെയുള്ള റിക്കാര്‍ഡ് വില.

രാ​ജ്യാ​ന്ത​ര വി​പ​ണി​യി​ല്‍ വി​ല ഉ​യ​രു​ന്ന​താ​ണ് ആ​ഭ്യ​ന്ത​ര വി​പ​ണി​യി​ലും വി​ല വ​ര്‍​ധ​ന​വി​നു കാ​ര​ണം. കേ​ന്ദ്ര ബ​ജ​റ്റി​ല്‍ സ്വ​ര്‍​ണ​ത്തി​ന്‍റെ ഇ​റ​ക്കു​മ​തി തീ​രു​വ 10 ശ​ത​മാ​ന​ത്തി​ല്‍​നി​ന്ന് 12.5 ശ​ത​മാ​ന​മാ​യി ഉ​യ​ര്‍​ത്തു​മെ​ന്ന് ധ​ന​മ​ന്ത്രി പ്രഖ്യാപിച്ചിരുന്നു. ഇ​തി​നു പി​ന്നാ​ലെ ആഭ്യന്തര വിപണിയില്‍ സ്വര്‍ണത്തിന് കനത്ത വിലക്കയറ്റമാണ് ഉണ്ടായത്.

Leave a Reply

Your email address will not be published. Required fields are marked *