KOYILANDY DIARY

The Perfect News Portal

വീട് പരിചരിക്കാന്‍ അറിയാത്തവര്‍ വീട് വൃത്തിയാക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍

വീടു വൃത്തിയായി സൂക്ഷിക്കുകയെന്നത് ഏറെ ബുദ്ധിമുട്ടുള്ള കാര്യം തന്നെയാണ്. അതിനു ചിലര്‍ക്ക് പ്രത്യേകം കഴിവുണ്ടാകും. മറ്റുചിലര്‍ക്ക് അതിനാവില്ല. അതിനര്‍ത്ഥം അവര്‍ക്ക് വീടു പരിചരിക്കുന്നത് പഠിക്കാന്‍ സാധിക്കില്ലെന്നല്ല.

വീട് പരിചരിക്കാന്‍ അറിയാത്തവര്‍ വീട് വൃത്തിയാക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ പറയാം.

  • നിങ്ങളുടെ വീടിന്റെ ഏതെങ്കിലും ഭാഗത്തെ തറ മരംകൊണ്ടുള്ളതാണെങ്കില്‍ അവ വെള്ളം ഉപയോഗിച്ച് ഒരിക്കലും വൃത്തിയാക്കരുത്. മരംകൊണ്ടുള്ള തറ വെള്ളം ഉപയോഗിച്ച് കഴികുന്നത് മരം കേടാകാനിടയാക്കും. ചെറുതായി നനഞ്ഞ തുണി ഉപയോഗിച്ച് ഇവ വൃത്തിയാക്കുന്നതാണ് നല്ലത്. തുണിയില്‍ എത്രത്തോളം വെള്ളം കുറവാണ് അത്രത്തോളം മരത്തിനു ഗുണം ചെയ്യും. ലാമിനേറ്റഡ് ഫ്്‌ളോറിന്റെ കാര്യത്തിലും ഇതുതന്നെയാണ് ചെയ്യേണ്ടത്.
  • മരംകൊണ്ടുള്ള ഫര്‍ണിച്ചറുകള്‍ പോളിഷ് ചെയ്യുന്ന സമയത്ത് ഒരുപാട് പോളിഷ് ഉപയോഗിക്കാന്‍ പാടില്ല. ഫര്‍ണിച്ചറിനു അതു തിളക്കം നല്‍കുമെങ്കിലും അവയിലെ പാടുകള്‍ എളുപ്പം കാണാനിടയാക്കും. സ്ഥിരമായി പോളിഷ് ഉപയോഗിക്കുന്നതിനു പകരം വൃത്തിയുള്ള ഒരു തുണി ഫര്‍ണിച്ചര്‍ വൃത്തിയാക്കാന്‍ ഉപയോഗിക്കുക.
  • വീട്ടിലെ കാര്‍പ്പറ്റുകളിലും വസ്ത്രങ്ങളിലും കര്‍ട്ടനുകളിലും മറ്റും കറപുരളാന്‍ ഇടയുണ്ട്. കറ പുരുളുമ്പോള്‍ വെള്ളം ഉപയോഗിച്ച് കൈകൊണ്ട് വൃത്തിയാക്കുന്നതിനു പകരം കറ ഒപ്പിയെടുക്കാന്‍ ഉണങ്ങിയ ടവ്വലോ ബ്ലോട്ടിങ് പേപ്പറോ ഉപയോഗിക്കാം. കറയുള്ളവ  ഡിറ്റജന്റില്‍ മുക്കിവെച്ച് വീണ്ടും കറ ഒപ്പിയെടുക്കാന്‍ ശ്രമിക്കുക.
  • ജനലുകളിലും മറ്റും പൊടിപിടിക്കുന്നത് തുടച്ചുമാറ്റാന്‍ പറ്റിയ സമയം സൂര്യാസ്തമയത്തിനുശേഷമോ അതിരാവിലെയോ ആണ്. ശക്തിയേറിയ സൂര്യകിരണങ്ങള്‍ ക്ലീനിങ്ങിനുപയോഗിക്കുന്ന ദ്രാവകങ്ങള്‍ ഗ്ലാസുകളില്‍ അടയാളങ്ങള്‍ വരുത്താന്‍ ഇടയാക്കും.