ടിക് ടോക് ആപ്ലിക്കേഷന് ഏര്‍പ്പെടുത്തിയ നിരോധനം മദ്രാസ് ഹൈക്കോടതി നീക്കി
ടിക് ടോക് ആപ്ലിക്കേഷന് ഏര്‍പ്പെടുത്തിയ നിരോധനം മദ്രാസ് ഹൈക്കോടതി നീക്കി. ടിക് ടോക്കിലെ വിവാദ ഉള്ളടക്കങ്ങള്‍ നിയന്ത്രിക്കാന്‍ സംവിധാനം ഉണ്ടെന്ന കമ്ബനിയുടെ മറുപടി അംഗീകരിച്ചാണ് വിലക്ക് നീക്കാന്‍ മദ്രാസ് ഹൈകോടതി തീരുമാനിച്ചത്.
ഏപ്രില്‍ 3 നായിരുന്നു ടിക് ടോക്കിന് കോടതി നിരോധനം ഏര്‍പ്പെടുത്തിയത്. തുടര്‍ന്ന് കമ്ബനി സുപ്രീംകോടതിയെ സമീപിച്ചിരുന്നു. സുപ്രീം കോടതി നിര്‍ദേശ പ്രകാരമാണ് കേസ് വീണ്ടും മദ്രാസ് ഹൈകോടതി പരിഗണിച്ചത്. നിരോധനം നീക്കിയതോടെ ആപ്പ്‌ളിക്കേഷന്‍ വീണ്ടും പ്ലേ സ്റ്റോറില്‍ ലഭ്യമാകും