KOYILANDY DIARY

The Perfect News Portal

ശ​ബ​രി​മ​ല: വി​ശ്വാ​സി​ക​ളെ ച​തി​ച്ച​തു ബി​ജെ​പിയെന്ന് ശ​ശി ത​രൂ​ര്‍

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല​യി​ലെ വി​ഷ​യ​ത്തി​ല്‍ കോ​ണ്‍​ഗ്ര​സ് വി​ശ്വാ​സി​ക​ള്‍​ക്കൊ​പ്പ​മാ​ണെ​ന്നും ഇ​ക്കാ​ര്യ​ത്തി​ല്‍ വി​ശ്വാ​സി​ക​ളെ ച​തി​ച്ച​തു ബി​ജെ​പി​യാ​ണെ​ന്നും തിരുവനന്തപുരത്തെ യുഡിഎഫ് സ്ഥാനാര്‍ഥി ​ശ​ശി ത​രൂ​ര്‍. ട്രി​വാ​ന്‍​ഡ്രം വി​മ​ണ്‍​സ് കോ​ണ്‍​ക്ലേ​വ് സം​ഘ​ടി​പ്പി​ച്ച സം​വാ​ദം പ​രി​പാ​ടി​യി​ല്‍ പ​ങ്കെ​ടു​ത്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അദ്ദേഹം.

കേ​ന്ദ്ര​ത്തി​ല്‍ അ​ധി​കാ​ര​ത്തി​ലി​രി​ക്കു​ന്ന ബി​ജെ​പി സ​ര്‍​ക്കാ​രി​നു കോ​ട​തി​യി​ല്‍ ഹ​ര്‍​ജി ന​ല്‍​കാ​നും പാ​ര്‍​ല​മെ​ന്‍റി​ല്‍ നി​യ​മ​ നി​ര്‍​മാ​ണം ന​ട​ത്താ​നും ഓ​ര്‍​ഡി​ന​ന്‍​സ് കൊ​ണ്ടു​വ​രു​വാ​നും സാ​ധി​ക്കു​മാ​യി​രു​ന്നു. എ​ന്നാ​ല്‍ അ​ത​വ​ര്‍ ചെ​യ്തി​ല്ല. പ​ക​രം ശ​ബ​രി​മ​ല​യെ ഒ​രു സു​വ​ര്‍​ണാ​വ​സ​ര​മാ​യാ​ണു ബി​ജെ​പി ക​ണ്ട​ത്. ബി​ജെ​പി​യു​ടെ സംസ്ഥാന അധ്യക്ഷന്‍ തന്നെ ഇക്കാര്യം പരസ്യമായി പറയുകയും ചെയ്തു. ചി​ല വി​ശ്വാ​സ​ങ്ങ​ളു​ടെ കാ​ര്യം വ​രു​ന്പോ​ള്‍ മാ​ത്രം കാ​ണി​ക്കു​ന്ന ജാ​ഗ്ര​ത സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ശ​ബ​രി​മ​ല​യു​ടെ കാ​ര്യ​ത്തി​ല്‍ പു​ല​ര്‍​ത്തി​യി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

അ​ഞ്ചു വ​ര്‍​ഷം ഭ​ര​ണ​ത്തി​ലി​രു​ന്ന ബി​ജെ​പി രാ​ജ്യ​ത്തെ സാ​ധാ​ര​ണ ജ​ന​ങ്ങ​ളെ മ​റ​ന്നു. വ​നി​താ സം​വ​ര​ണ ബി​ല്‍ പാ​സാ​ക്കു​മെ​ന്നു പ​റ​ഞ്ഞ കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ ക​ഴി​ഞ്ഞ അ​ഞ്ചു വ​ര്‍​ഷ​വും അ​തി​നെ​ക്കു​റി​ച്ച്‌ ഒ​ന്നും മി​ണ്ടി​യി​ല്ല. എന്നിട്ട് ഈ തെരഞ്ഞെടുപ്പ് പ്രകടന പത്രികയിലും പഴയ വാഗ്ദാനം തന്നെ ഉള്‍പ്പെടുത്തി. വാ​ഗ്ദാ​ന​ങ്ങ​ളൊ​ന്നും പാ​ലി​ക്കാ​ത്ത സ​ര്‍​ക്കാ​രാ​ണ് ബി​ജെ​പി​യു​ടേ​ത്. എ​ന്നാ​ല്‍ കോ​ണ്‍​ഗ്ര​സ് അ​ങ്ങ​നെ​യ​ല്ലെ​ന്നും പ​റ​യു​ന്ന​തു ചെയ്യുമെന്നും തരൂര്‍ പറഞ്ഞു.

Advertisements

ഹൈ​ക്കോ​ട​തി ബെ​ഞ്ച് തി​രു​വ​ന​ന്ത​പു​ര​ത്തു കൊ​ണ്ടു​വ​രു​ന്ന​തി​ന് ഒ​രു എം​പി​യെ​ന്ന നി​ല​യി​ല്‍ താ​ന്‍ ചെ​യേ​ണ്ട​തെ​ല്ലാം ചെ​യ്തൂ​വെ​ന്നും കേ​ന്ദ്ര സ​ര്‍​ക്കാ​രാ​ണ് ഇ​ക്കാ​ര്യ​ത്തി​ല്‍ നി​ല​പാ​ടെ​ടു​ക്കേ​ണ്ട​തെ​ന്നും സം​വാ​ദ​ത്തി​ല്‍ ചോ​ദ്യ​ത്തി​നു മ​റു​പ​ടി​യാ​യി അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സം​വാ​ദ​ത്തി​നി​ടെ മുസ്‌ലിം​ ലീ​ഗ് ദേ​ശീ​യ സ​മി​തി അം​ഗം പാ​ണ​ക്കാ​ട് സെ​യ്ദ് സാ​ദി​ക്ക​ലി ശി​ഹാ​ബ്ദ​ങ്ങ​ള്‍ വേ​ദി​യി​ലെ​ത്തി. 20 മ​ണ്ഡ​ല​ങ്ങ​ളി​ലും മ​ത്സ​രി​ക്കു​ന്ന യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി​ക​ള്‍ മു​സ്‌ലിം​ ലീ​ഗി​ന്‍റെ സ്വ​ന്തം സ്ഥാ​നാ​ര്‍​ഥി​ക​ള്‍ ത​ന്നെ​യാ​ണെ​ന്നും അ​തു​കൊണ്ടു ശ​ശി ത​രൂ​രും ലീ​ഗി​ന്‍റെ സ്ഥാ​നാ​ര്‍​ഥി​യാ​ണെ​ന്നും ശിഹാബ് തങ്ങള്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *