KOYILANDY DIARY

The Perfect News Portal

മൂന്ന് പിഞ്ചു കുഞ്ഞുങ്ങളെ വീട്ടില്‍ പൂട്ടിയിട്ട് അമ്മ പോയി

കോഴിക്കോട്: പിഞ്ചു കുഞ്ഞുങ്ങളെ വീട്ടില്‍ പൂട്ടിയിട്ടിട്ട് അമ്മ പോയി. ഒരു ദിവസം ഭക്ഷണമോ വെള്ളമോ ഇല്ലാതെ പേടിച്ചു വിറച്ച കുട്ടികളുടെ രക്ഷക്കെത്തിയത് നാട്ടുകാർ. അഞ്ച്, മൂന്ന്, രണ്ട് എന്നിങ്ങനെയാണ് കുട്ടികളുടെ പ്രായം. പുറത്തു പോയ ഇതരസംസ്ഥാനക്കാരിയായ അമ്മ ഇതുവരെ തിരികെ എത്തിയിട്ടില്ല.

കോഴിക്കോട് രാമനാട്ടുകരയില്‍ ആണ് സംഭവം. തട്ടുകട നടത്തുന്ന അയല്‍വാസിയായ തട്ടുകട കച്ചവടക്കാരന്‍ ആണ് കുട്ടികളുടെ കരച്ചില്‍ കേട്ട് മറ്റുള്ളവരെ വിവരം അറിയിച്ചത്.

ഇദ്ദേഹം ഉടന്‍ കുഞ്ഞുങ്ങള്‍ക്ക് ആഹാരം എത്തിക്കാന്‍ ഏര്‍പ്പാട് ചെയ്യുകയും ഫറോക്ക് പൊലീസില്‍ വിവരമറിയിക്കുയും ചെയ്തു. രാവിലെ സ്ഥലത്തെത്തിയ പൊലീസ് പൂട്ട് തകര്‍ത്താണ് കുട്ടികളെ രക്ഷപ്പെടുത്തിയത്.

Advertisements

Leave a Reply

Your email address will not be published. Required fields are marked *