KOYILANDY DIARY

The Perfect News Portal

കഥകളി പഠനശിബിരം ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായർ ഉൽഘാടനം ചെയ്തു

കൊയിലാണ്ടി: ചേലിയ കഥകളി വിദ്യാലയത്തിൽ 19 – മത് കഥകളി പഠനശിബിരം പത്മശ്രീ ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായർ ഭദ്രദീപം കൊളുത്തി ഉൽഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ കെ.പി.ഭാസ്കരൻ അദ്ധ്യക്ഷത വഹിച്ചു.

കെ.ദാമോദരൻ, എൻ.വി.സദാനന്ദൻ, കെ.കെ.ശങ്കരൻ എന്നിവർ സംസാരിച്ചു. കാലത്ത് 9 മണി മുതൽ വൈകീട്ട് 5 വരെയാണ് പരിശീലനം. ച്ചൊല്ലിയാട്ടം, കഥകളി പദ കച്ചേരി, മേളപ്പദം ,പുറപ്പാട്, മേജർസെറ്റ് കഥകളി, എന്നിവ ശിബിരത്തിന്റെ ഭാഗമായി അവതരിപ്പിക്കും. ഏപ്രിൽ 30ന് സമാപിക്കും.

Leave a Reply

Your email address will not be published. Required fields are marked *