KOYILANDY DIARY

The Perfect News Portal

പ്രായം പത്തു കുറയ്ക്കും നാടന്‍ ഭക്ഷണങ്ങള്‍

പ്രായം പത്തു കുറയ്ക്കും നാടന്‍ ഭക്ഷണങ്ങള്‍

ചെറുപ്പമായിരിയ്ക്കാന്‍ ആഗ്രഹിയ്ക്കാത്തവര്‍ ചുരുങ്ങും. ഉള്ള വയസിനേക്കാള്‍ പ്രായക്കുറവു തോന്നിപ്പിയ്ക്കണം എന്നായിരിയ്ക്കും, മിക്കവാറും പേരുടെ ആഗ്രഹവും. ഇതിനായി പല വഴികളും തേടുന്നവരുമുണ്ട്.

ചര്‍മത്തിന്റെ പ്രായക്കുറവിന് ചര്‍മ സംരക്ഷണ വഴികള്‍ തേടുന്നവരാണ് പലരും. മിക്കവാറും പേര്‍ ചര്‍മ സംരക്ഷണത്തില്‍ മാത്രമാണ് ശ്രദ്ധിയ്ക്കുകയും ചെയ്യുക. എന്നാല്‍ ചര്‍മ സംരക്ഷണം മാത്രമല്ല, ഭക്ഷണവും ചര്‍മത്തിന് ചെറുപ്പം നല്‍കുന്നതില്‍ ഏറെ പ്രധാനമാണ്. ഭക്ഷണത്തിലെ വിവിധ ഘടകങ്ങള്‍ ചര്‍മത്തിന് ഉള്ളില്‍ നിന്നും ചെറുപ്പം നല്‍കുന്നു. ചര്‍മ കോശങ്ങളുടെ കേടു പാടുകള്‍ പരിഹരിയ്ക്കുന്നു.

Advertisements

ചര്‍മത്തിന് ചെറുപ്പം നല്‍കുന്ന, ചര്‍മത്തിന്റെ കേടു പാടുകള്‍ പരിഹരിയ്ക്കുന്ന, നിങ്ങളുടെ പ്രായം പത്തു കുറയ്ക്കുന്ന ചില പ്രത്യേക ഭക്ഷണ വസ്തുക്കളുണ്ട്. പല ചര്‍മ പ്രശ്‌നങ്ങള്‍ക്കും പരിഹാരമാകുന്ന ഇത്തരം ചില ഭക്ഷണങ്ങളെ കുറിച്ചറിയൂ,

അവോക്കാഡോ

അവോക്കാഡോ അഥവാ ബട്ടര്‍ ഫ്രൂട്ട് ഇത്തരത്തിലെ ഒരു ഭക്ഷണ വസ്തുവാണ്. ചര്‍മത്തിന് ചെറുപ്പം നല്‍കുന്ന ഒരു പ്രധാനപ്പെട്ട ഭക്ഷണമാണിത്. ഇതിലെ ഫാറ്റ് തന്നെയാണ് ഇതിനു ഗുണകരമായി പ്രവര്‍ത്തിയ്ക്കുന്നത്. എന്നാല്‍ ഈ ഫാറ്റ് ആരോഗ്യകരമായ ഫാറ്റാണ്. ഇതിനു പുറമേ വൈറ്റമിന്‍ സി, ഫോളിക് ആസിഡ്, പൊട്ടാസ്യം, ആന്റി ഓക്‌സിഡന്റുകള്‍ എന്നിവയും ഇതിലുണ്ട്. ഇവയെല്ലാം തന്നെ ചര്‍മത്തിന് ഏറെ നല്ലതാണ്.

ക്യാരറ്റ്

ചര്‍മത്തിന്റെ ചെറുപ്പത്തിന് സഹായിക്കുന്ന മറ്റൊരു ഭക്ഷണ വസ്തുമാണ് ക്യാരറ്റ്. ഇതിലെ ബീറ്റാ കരോട്ടിന്‍ വൈറ്റമിന്‍ എ ആയി മാറ്റപ്പെടുന്നു. ഇതിന്റെ ചര്‍മാരോഗ്യത്തിനും കണ്ണിന്റെ ആരോഗ്യത്തിനും ഒരുപോലെ നല്ലതാണ്. ക്യാരറ്റ് ജ്യൂസ് സഥിരം കഴിയ്ക്കുന്നത് ചര്‍മത്തിലെ ചുളിവുകള്‍ ഒഴിവാക്കാന്‍ നല്ലതാണ്. ചര്‍ം അയഞ്ഞു തുങ്ങുന്നതു തടയാനും ഇതു നല്ലതാണ്. ചര്‍മത്തെ ഫോട്ടോഏജിംഗില്‍ നിന്നും സംരക്ഷിയ്ക്കുന്ന ഒന്നാണിത്. അതായത് അള്‍ട്രാ വയലറ്റ് രശ്മികള്‍ ശരീര കോശങ്ങളെ പ്രായമാക്കുന്നതില്‍ നിന്നും തടയുന്ന ഒന്നാണിത്.

സിട്രസ് ഫലവര്‍ഗങ്ങള്‍

ചര്‍മത്തിന് ചെറുപ്പം നല്‍കുന്നതില്‍ ഏറെ പ്രധാനപ്പെട്ടവയാണ് സിട്രസ് ഫലവര്‍ഗങ്ങള്‍. ഇവയിലെ വൈറ്റമിന്‍ സി നല്ലൊരു ആന്റിഓക്‌സിഡന്റായി പ്രവര്‍ത്തിയ്ക്കുന്നു. ഇത് ചര്‍മത്തില്‍ ചുളിവുകള്‍ വീഴുന്നതും ഏജ് സ്‌പോട്‌സ് വീഴുന്നതുമെല്ലാം തടയുന്നു. ഒാറഞ്ച് പോലുള്ളവ ദിവസവും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്ന് ഏറെ നല്ലതാണ്. ഇവ ശരീരത്തിലെ ടോക്‌സിനുകള്‍ നീക്കുന്നതിനും നല്ലതാണ്. ടോക്‌സിനുകളാണ് ശരീരത്തിന്റെ ആരോഗ്യത്തെ പോലെ തന്നെ ചര്‍മത്തിന്റെ ആരോഗ്യത്തേയും ബാധിയ്ക്കുന്ന ഒന്ന്.

നാരങ്ങ

നല്ല ത്വക്ക് പ്രായം കുറവു തോന്നിക്കും. നാരങ്ങയിലെ ആന്റിഓക്‌സൈഡുകളും വിറ്റാമിന്‍ സിയും ത്വക്കിന് ഏറെ നല്ലതാണ്. ശരീരത്തുള്ളിലെ അഴുക്കുകള്‍ നീക്കം ചെയ്യുന്നതിനും കൊഴുപ്പു കട്ട പിടിക്കാതിരിക്കാനും നാരങ്ങ ഏറെ നല്ലതാണ്. ചൂടുവെള്ളത്തില്‍ രണ്ടുതുള്ളി ചെറുനാരങ്ങാനീരൊഴിച്ച് രണ്ടുനേരം കുടിക്കുന്നത് നല്ലതാണ്.

നട്‌സും ഡ്രൈ ഫ്രൂട്‌സുമെല്ലാം

ഉണക്കമുന്തിരി, ബദാം, വാള്‍നട്ട് തുടങ്ങിയവ ശരീരത്തില്‍ ലൂബ്രിക്കേറ്ററുകളായി പ്രവര്‍ത്തിക്കുന്നു. ഇവയിലെ വൈറ്റമിന്‍ ഇ ത്വക്കിന് തിളക്കം നല്‍കുകയും ശരീരകോശങ്ങള്‍ക്ക് കൊഴുപ്പു നല്‍കുകയും നല്‍കുന്നു.നട്‌സും ഡ്രൈ ഫ്രൂട്‌സുമെല്ലാം എപ്പോഴും ചര്‍മത്തിന് ഏറെ ഗുണകരമാണ്.

മത്തങ്ങ

ചര്‍മത്തിന് ചെറുപ്പവും തിളക്കവും നല്‍കുന്ന നാടന്‍ ഭക്ഷണങ്ങളില്‍ ഒന്നാണ് മത്തങ്ങ. ഇത് ചര്‍മത്തിന് ചെറുപ്പം നല്‍കാന്‍ സഹായിക്കുന്ന പ്രധാനപ്പെട്ട ഒരു ഭക്ഷണമാണ്. ഇതു ദിവസവും കഴിയ്ക്കുന്നത് ചര്‍മത്തിലെ ചുളിവകറ്റി തിളക്കവും മൃദുത്വവും നല്‍കാന്‍ ഏറെ ഗുണകരമാണ്.

വെളുത്തുള്ളി

ഇതു പോലെ ഒന്നാണ് വെളുത്തുള്ളി. ഇത് രോഗങ്ങള്‍ തടയാന്‍ മാത്രമല്ല, ചര്‍മത്തിന് പ്രായക്കുറവു തോന്നിപ്പിയ്ക്കാനും ഏറെ സഹായിക്കുന്ന ഒന്നാണ്. ഇതിലെ ആന്റി ഓക്‌സിഡന്റുകളാണ് ഈ പ്രത്യേക പ്രയോജനം നല്‍കുന്നത്. ഇവ ആന്റി ബാക്ടീരിയല്‍, ആന്റി ഫംഗല്‍ എന്നിവയും കൂടിയാണ്. പല ചര്‍മ പ്രശ്‌നങ്ങള്‍ക്കും പരിഹാരമാകുന്ന ഒന്ന്.

മീന്‍

ചര്‍മത്തിന് തിളക്കവും ചെറുപ്പവും നല്‍കുന്നതില്‍ പ്രധാനപ്പെട്ടവയാണ് മീന്‍. വറുത്ത മീനല്ല, കറി വച്ച മീന്‍. വറുത്തത് മീന്‍ ഗുണം കുറയ്ക്കും. പ്രത്യേകിച്ചും മത്തി പോലെയുള്ള ഒമേഗ ത്രീ ഫാറ്റി ആസിഡുകള്‍ കൂടുതല്‍ അടങ്ങിയവ ചര്‍മത്തിന് ഈര്‍പ്പം നല്‍കുന്നു. ചര്‍മം ചെറുപ്പമാകാന്‍ സഹായിക്കുന്നു.

ഒലീവ് ഓയില്‍

ഒലീവ് ഓയില്‍ ചര്‍മ സംരക്ഷണത്തിനു മാത്രമല്ല, ഉള്ളിലേയ്ക്കു കഴിയ്ക്കുന്നത് ചര്‍മത്തിനു പ്രായക്കുറവു തോന്നിപ്പിയ്ക്കുവാനും നല്ലതാണ്. നല്ല കൊഴുപ്പും വൈറ്റമിന്‍ ഇയും ആന്റിഓക്‌സിഡന്റ് ഗുണങ്ങളുമെല്ലാം ഒലീവ് ഓയിലിന് ഏറെ ഗുണം നല്‍കുന്നു. ഇത് മുഖത്തു പുരട്ടുന്നതു പോലെ തന്നെ ആരോഗ്യകരമാണ് ഉളളിലേയ്ക്കു കഴിയ്ക്കുന്നതും. മറ്റ് എണ്ണകളുടെ ഉപയോഗം ചര്‍മത്തിന് പ്രായക്കൂടുതല്‍ തോന്നിപ്പിയ്ക്കുമെങ്കില്‍ ഒലീവ് ഓയില്‍ ഉപയോഗം ചര്‍മത്തിന് പ്രായക്കുറവാണ് നല്‍കുക.

Leave a Reply

Your email address will not be published. Required fields are marked *