KOYILANDY DIARY

The Perfect News Portal

പുല്‍വാമ ഭീകരാക്രമണം: രാഷ്‌ട്രീയ നേട്ടത്തിന്‌ വേണ്ടി ഉപയോഗിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക്‌ അവസരം നല്‍കരുത്‌- തരിഗാമി


കൊച്ചി: പുല്‍വാമ ഭീകരാക്രമണത്തെ തുടര്‍ന്നുണ്ടായ സാഹചര്യം രാഷ്‌ട്രീയ നേട്ടത്തിന്‌ വേണ്ടി ഉപയോഗിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക്‌ അതിനുള്ള അവസരം നല്‍കരുതെന്ന്‌ കശ്‌മീരില്‍നിന്നുള്ള സിപിഐ എം എംഎല്‍എ മുഹമ്മദ്‌ യൂസഫ്‌ തരിഗാമി. ഈ സമയത്ത്‌ ആക്രമത്തിന്‌ കാരണക്കാരായവര്‍ക്കെതിരെ നാടാകെ ഒന്നിക്കണമെന്നും തരിഗാമി പറഞ്ഞു.

നമ്മുടെ ഐക്യം തകര്‍ക്കാന്‍ അവര്‍ക്ക്‌ അവസരം നല്‍കരുത്‌. ആക്രമണം നടത്തിയവരുടെ ലക്ഷ്യങ്ങള്‍ നമുക്ക്‌ പരാജയപ്പെടുത്തേണ്ടതുണ്ട്‌. ഈ സങ്കടം നിറഞ്ഞ സാഹചര്യത്തിലും നമ്മള്‍ ബുദ്ധിപൂര്‍വം പ്രവര്‍ത്തികണമെന്നാണ്‌ എന്റെ അപേക്ഷ. അങ്ങനെയാണെങ്കില്‍ ഈ സാഹചര്യത്തെ രാഷ്‌ട്രീയ നേട്ടത്തിന്‌ വേണ്ടി ഉപയോഗിക്കാന്‍ ശ്രമിക്കുന്ന ശക്തികള്‍ക്ക്‌ അതിനുള്ള അവസരം ലഭിക്കില്ലെന്നും തരിഗാമി പറഞ്ഞു.

ദുഃഖം വിതറിയും യുക്തിപൂര്‍വം ചിന്തിക്കുന്നതിനെ തടഞ്ഞും നമ്മളെ തകര്‍ക്കാനാണ്‌ അവരുടെ ശ്രമം. അത്തരം ശ്രമങ്ങളെ പരാജയപ്പെടുത്തലാണ്‌ ജീവന്‍ ത്യജിച്ച ജവാന്‍മാര്‍ക്കുള്ള യഥാര്‍ത്ഥ ശ്രദ്ധാഞ്ജലിയെന്നും യൂസഫ്‌ തരിഗാമി പറഞ്ഞു.

Advertisements

Leave a Reply

Your email address will not be published. Required fields are marked *