KOYILANDY DIARY

The Perfect News Portal

പപ്പായ ഉപയോഗിക്കൂ രോഗങ്ങളെ അകറ്റൂ

papayaസൗന്ദര്യവര്‍ദ്ധക വസ്തുവായി പൊതുവെ അറിയപ്പെടുന്ന പഴമാണ് പപ്പായ. എന്നാല്‍ സൗന്ദര്യ വര്‍ദ്ധനവിന് മാത്രമല്ല വിവിധതരം രോഗങ്ങളില്‍ നിന്ന് മുക്തിനേടുന്നതിനും ഉത്തമ ഔഷധമാണ് പപ്പായ.ദഹനസംബന്ധിയായ പ്രശ്‌നങ്ങള്‍ക്ക് ഉത്തമ ഔഷധമാണ് പപ്പായ. പപ്പായയില്‍ അടങ്ങിയിരിക്കുന്ന പാപ്പൈയിന്‍ എന്ന എന്‍സൈമാണ് ദഹനത്തിന് സഹായിക്കുന്നത്. ദഹനപ്രശ്നങ്ങളും മലബന്ധവും പരിഹരിക്കുന്നതിന് ഒരു ഗ്ലാസ് പപ്പായ ജ്യൂസ് കുടിക്കുന്നത് ഉത്തമമാണ്. ഇത് മുന്‍പ് തന്നെ ഇത്തരം പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ വീടുകളില്‍ ഉപയോഗിച്ചുപോന്നിരുന്ന ഒരു ഒറ്റമൂലിയാണ്.ആന്റി് ഓക്‌സിഡന്‍സിനാല്‍ സമ്പുഷ്ടമായ പപ്പായ ഹൃദയസംബന്ധിയായ അസുഖങ്ങളില്‍ നിന്ന് ശരീരത്തെ സംരക്ഷിക്കാന്‍ പ്രാപ്തമാണ്. ക്യാന്‍സറിനെപ്പോലും ചെറുക്കാനുള്ള പോഷകഗുണങ്ങളുംപപ്പായയില്‍ അടങ്ങിയിട്ടുണ്ട് .20130805-134451

പ്രമേഹത്തിനുള്ള ഒരു ഉത്തമ ഔഷധം കൂടിയാണ് പപ്പായ. പപ്പായയുടെ ഉപയോഗം രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിച്ച് നിര്‍ത്തുന്നതിന് ഒപ്പം ഫൈബറിന്റെ അളവ് കൂടുന്നത് മൂലമുള്ള കൊളസ്‌ട്രോളിനെ നിയന്ത്രിക്കുന്നതിനും സഹായിക്കുന്നു. ഇന്ത്യയുടെ വടക്ക്-കിഴക്കന്‍ സംസ്ഥാനങ്ങളില്‍ പപ്പായ ചെടിയുടെ പൂക്കള്‍ ഇതിനായി ഉപയോഗിച്ച് വരുന്നുണ്ട്.

വിറ്റാമിന്‍ എ, ബി, സി, കെ എന്നിവയുടെ കലവറയാണ് പപ്പായ. പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനുള്ള ഏറ്റവും നല്ല ഔഷധമാണ് പപ്പായ. ശരീരകലകളുടെ വളര്‍ച്ചയ്ക്ക് പപ്പായ വളരെയധികം സഹായിക്കുന്നു. തലമുടിയുടെ വളര്‍ച്ചയെ ത്വരിതപ്പെടുത്തുന്നതിന് ഒപ്പം ത്വക്കിനെ സംരക്ഷിക്കുന്നതിനും പപ്പായ ഗുണകരമാണ്. പപ്പായയുടെ ദിവസേനയുള്ള ഉപയോഗം ശരീരത്തിലെ വിറ്റാമിന്‍ വര്‍ദ്ധിപ്പിക്കുന്നു.പ്പായ ചെടിയുടെ ഇലകള്‍ ഡെങ്കിപ്പനിയ്ക്കുള്ള ഔഷധമായി ഉപയോഗിച്ച് പോരുന്നു. രക്ത്ത്തിലെ പ്ലേറ്റ്‌ലെറ്റുകളുടെ എണ്ണം ക്രമാതീതമായി നശിപ്പിക്കാന്‍ ഡങ്കി അണുക്കള്‍ക്ക് സാധിക്കും. ഇത് നിയന്ത്രിക്കാന്‍ പപ്പായയുടെ ഇലകള്‍ക്ക് കഴിവുണ്ട്. ഡങ്കി ബാധിച്ച രോഗിക്ക് പപ്പായുടെ ഇലകള്‍ ഉപയോഗിച്ച് തയ്യാറാക്കിയ ജ്യൂസ് നല്‍കുകയാണ് പ്ലേലെറ്റുകളുടെ എണ്ണം ഉയര്‍ത്താനുള്ള മാര്‍ഗം. ഇലയില്‍ നിന്നും ശേഖരിച്ച സത്ത് അല്പം വെള്ളം കൂടി യോജിപ്പിച്ച് വേണം ഉപയോഗിക്കാന്‍.papaya (1)

Advertisements

സൗന്ദ്യര വര്‍ദ്ധക വസ്തു എന്ന നിലയിലും മുന്‍പന്തിയിലാണ് പപ്പായ. ഒന്നാന്തരം ക്ലെന്‍സറാണ് പപ്പായ. ത്വക്കിലെ മാലിന്യങ്ങളെ അകറ്റുന്നതില്‍ അത്ഭുതപ്പെടുത്തുന്ന കഴിവാണ് പപ്പായയ്ക്കുള്ളത്.

കാത്സ്യം, പൊട്ടാസ്യം, മഗ്നീഷ്യം കോപ്പര്‍ തുടങ്ങിയ ധാതുക്കാളാലും സമ്പന്നമാണ് പപ്പായ. പപ്പായയുടെ നിത്യേനയുള്ള ഉപയോഗം ശരീരത്തിലെ കാത്സ്യത്തിന്റെ നിക്ഷേപം വര്‍ദ്ധിപ്പിക്കുകയും ഇത് വാതത്തെ അകറ്റി നിര്‍ത്തുന്നതിന് സഹായിക്കുകയും ചെയ്യുന്നു.സമുദ്രസഞ്ചാരിയായിരുന്നു ക്രിസ്റ്റഫര്‍ കൊളംബസിന്റെ പ്രിയപ്പെട്ട ഭക്ഷണമായിരുന്നേ്രത പപ്പായ…മലാഖമാരുടെ ഭക്ഷണം എന്നായിരുന്നു കൊളംബസ് പപ്പായയെ വിശേഷിപ്പിച്ചിരുന്നത്.images