KOYILANDY DIARY

The Perfect News Portal

എല്‍ഇഡി ബള്‍ബുകളുടെ വില കുറയുന്നു.

ഊര്‍ജ്ജസംരക്ഷണപദ്ധതിയുടെ ഭാഗമായി സര്‍ക്കാര്‍ വിപണിയില്‍ ഇടപെടുന്നതിന്റെ ഭാഗമായാണ് വില കുറയുന്നത്. പദ്ധതിയുടെ ഭാഗമായി വിതരണം ചെയ്യുന്നതിന് അഞ്ച് കോടി എല്‍ഇഡി ബള്‍ബുകള്‍ നിര്‍മ്മിക്കാന്‍ ഉടനെ സര്‍ക്കാര്‍ കരാര്‍ നല്‍കും. ഇതിനുവേണ്ടി ടെണ്ടര്‍ ക്ഷണിച്ചു. സര്‍ക്കാര്‍ പദ്ധതി നിലവില്‍ വരുമ്പോള്‍, 160 മുതല്‍ 250 രൂപ വരെ വിലയുള്ള എല്‍ഇഡി ബള്‍ബുകളുടെ വില അമ്പത് രൂപയില്‍ താഴെയാകുമെന്നാണ് വിലയിരുത്തല്‍. ശരാശരി 310 രൂപയുണ്ടായിരുന്ന എല്‍ഇഡി ബള്‍ബിന്റെ വില കഴിഞ്ഞ 18 മാസങ്ങള്‍ക്കിടെയാണ് ഇത്രയും കുറഞ്ഞത്. പുതുസാങ്കേതിക വിദ്യകള്‍ എല്‍ഇഡി ബള്‍ബുകളുടെ ഉത്പാദന ചെലവ് കുറച്ചിട്ടുണ്ട്. ആവശ്യം വര്‍ധിച്ചതോടെ സിഎഫ്എല്‍ കമ്പനികള്‍ എല്‍ഇഡിയിലേയ്ക്ക് തിരിഞ്ഞുതുടങ്ങി. ഒരു വര്‍ഷത്തിനുള്ളില്‍ ഏഴ് വാട്ട് എല്‍ഇഡി ബള്‍ബിന്റെ വില 120 രൂപയിലെത്തുമെന്ന് ഓറിയന്റ് ഇലക്ട്രിക് സീനിയര്‍ വൈസ് പ്രസിഡന്റ് പുനീത് ധവാന്‍ പറഞ്ഞു. ഒമ്പത് വാട്ടിന്റെ വില 140ലും 12 വാട്ടിന്റെ വില 170 രൂപയിലുമെത്തുമെന്നാണ് അദ്ദേഹത്തിന്റെ വിലയിരുത്തല്‍.