KOYILANDY DIARY

The Perfect News Portal

കഞ്ഞിവെള്ളം ചില്ലറക്കരനല്ല: ആരോഗ്യത്തിന് ഏറെ പ്രയോജനകരം

കേരളിയരുടെ ഇഷ്ട വിഭവങ്ങളില്‍ ഒന്നായ ചോറില്‍ നിന്നും ലഭിക്കുന്ന കഞ്ഞിവെള്ളത്തെ ഇന്നത്തെ തലമുറ പാടെ അകറ്റി കഴിഞ്ഞു. അരിവേവിച്ച ശേഷം ലഭിക്കുന്ന വെള്ളം പഴയ കാലത്ത് എല്ലാവരും ആരോഗ്യപ്രദമായ പാനീയമായി കുടിച്ചിരുന്നു. എന്നാല്‍ യുവ തലമുറ ഈ വെള്ളത്തെ കുറിച്ച്‌ ഓര്‍ക്കുന്നു കൂടി ഇല്ല എന്ന് വേണം പറയാന്‍. സൌന്ദര്യകാര്യത്തില്‍ ഏറെ ശ്രദ്ധകൊടുക്കുന്ന തലമുറ കഞ്ഞിവെള്ളത്തിന്റെ പ്രസക്തിയെ കുറിച്ച്‌ മനസ്സിലാക്കുന്നില്ല.

മുടിയുടെ ആരോഗ്യത്തിനും ഉപയോഗിക്കാന്‍ കഴിയുമെന്ന് മനസ്സിലാക്കിയാല്‍ ഇത് വീണ്ടും മടങ്ങിയെത്തും. ഇതില്‍ അടങ്ങിയിട്ടുള്ള ശക്തമായ വൈറ്റമിനും, മിനറലുകളും ചേര്‍ന്ന് ചര്‍മ്മത്തിനും, മുടിക്കും ഏറെ പോഷകങ്ങള്‍ നല്‍കുകയും ചെയ്യും. മുടിയുടെ മെലാനിന്‍ ഉത്പാദനത്തില്‍ സഹായിക്കുന്ന വൈറ്റമിന്‍ ബിയും ഉള്‍പ്പെടും.

അരി പാകം ചെയ്ത ശേഷം ലഭിക്കുന്ന കഞ്ഞിവെള്ളം ചൂടാറിയ ശേഷം ഇതിലേക്ക്കുറച്ച്‌ എണ്ണകൂടി ചേര്‍ത്താണ് ഉപയോഗിക്കേണ്ടത്. ദിവസേന കഞ്ഞിവെള്ളം ഉപയോഗിച്ചാല്‍ മുഖത്തെ പാടുകള്‍ മാറി പുതിയ ചര്‍മ്മം രൂപപ്പെടും. കോട്ടണ്‍തുണിയില്‍ മുക്കി മുഖത്തും,

Advertisements

കഴുത്തിലും പുരട്ടുകയാണ് ചെയ്യേണ്ടത്.മുടിയില്‍ കണ്ടീഷണര്‍ പോലെ ഉപയോഗിക്കാന്‍ കഴിയുന്ന കഞ്ഞിവെള്ളം തലയോട്ടിയില്‍ തേച്ച്‌ മസാജ് ചെയ്ത് 15 മിനിറ്റിന് ശേഷം കഴുകിക്കളയാം. മുടിയുടെ ആരോഗ്യം വര്‍ദ്ധിക്കുന്നതോടൊപ്പം തിളക്കവും വര്‍ദ്ധിക്കും. ആഴ്ചയില്‍ രണ്ട് തവണ ഇത് ആവര്‍ത്തിക്കാം.

Leave a Reply

Your email address will not be published. Required fields are marked *