KOYILANDY DIARY

The Perfect News Portal

ബിജെപിക്ക് കനത്ത തിരിച്ചടി. ഉപതെരഞ്ഞെടുപ്പില്‍ സിറ്റിങ് സീറ്റ് നഷ്ടമായി

ന്യൂഡല്‍ഹി :  ലോകസഭാ ഉപതെരഞ്ഞെടുപ്പില്‍ ബിജെപിക്ക് കനത്ത തിരിച്ചടി നല്‍കി മധ്യപ്രദേശിലെ രത്ലാം ലോക്സഭ സീറ്റിലിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കാന്തിലാല്‍ ഭൂരിയ വിജയിച്ചു. 85951 വോട്ടുകള്‍ക്കാണ് മുന്‍ കേന്ദ്രമന്ത്രി കൂടിയായ ഭൂരിയ വിജയിച്ചത്. മണ്ഡലം രൂപീകരിച്ച കാലം മുതല്‍ ബിജെപിയുടെ സിറ്റിങ് സീറ്റാണിത്. മറ്റൊരു മണ്ഡലമായ തെലങ്കാനയിലെ വാറംഗലില്‍ ടിആര്‍എസ് സ്ഥാനാര്‍ത്ഥിയും വിജയിച്ചു. 4,58,090 വോട്ടുകള്‍ക്കാണ് ടിആര്‍എസിന്റെ ദയാകര്‍ പസ്സന്നൂരി വിജയിച്ചത്ബിജെപിയുടെ ദേവക് പാഖിട്പദിക്കിന് മൂന്നാം സ്ഥാനത്തായികഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ 29 സീറ്റുകളില്‍ 27 എണ്ണംബിജെപി നേടിയിരുന്നു.

ലോക്സഭാ ഉപതെരഞ്ഞെടുപ്പ് കൂടാതെ മധ്യപ്രദേശ്, തെലുങ്കാന, മണിപ്പൂര്‍, മിസോറാം, മേഘാലയ തുടങ്ങിയ സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭ ഉപതെരഞ്ഞെടുപ്പ് ഫലവും ചൊവ്വാഴ്ച പുറത്ത് വരും. മധ്യപ്രദേശിലെ ദേവാസ് നിയമസഭഭ സീറ്റിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥി ഗായത്രി രാജെ വിജയിച്ചു. ബിജെപിയുടെ സിറ്റിംഗ് സീറ്റാണിത്.എന്നാല്‍ മിസോറാമില്‍ ഉപതെരഞ്ഞെടുപ്പ് നടന്ന ഐസ്വാള്‍ നോര്‍ത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വിജയിച്ചു. കോണ്‍ഗ്രസിന്റെ ലാല്‍ തന്‍സാരയാണ് ഇവിടെ വിജയിച്ചത്.

മണിപ്പൂരില്‍ തെരഞ്ഞെടുപ്പ് നടന്ന രണ്ട് മണ്ഡലങ്ങളിലും ബിജെപി സ്ഥാനാര്‍ഥിയാണ് വിജയിച്ചത്. മേഘാലയയില്‍ ഉപതെരഞ്ഞെടുപ്പ് നടന്ന നോങ്സ്റ്റൊയിന്‍ മണ്ഡലത്തില്‍ ഹില്‍ സ്റ്റേ് പീപ്പിള്‍സ് ഡെമോക്രറ്റിക്ക് പാര്‍ടിക്കാണ് വിജയം.

Advertisements