KOYILANDY DIARY

The Perfect News Portal

ഭീകരതയെ നേരിടാന്‍ പുതിയ പദ്ധതി വേണമെന്ന് പ്രധാനമന്ത്രി

കോലാലംപൂര്‍ : രാഷ്ട്രീയത്തിന് അതീതമായി ഭീകരതയെ നേരിടാന്‍  പുതിയ പദ്ധതി വേണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഏതെങ്കിലും മേഖലയില്‍ മാത്രം ഒതുങ്ങുന്നതല്ല ഭീകരത.  പാരീസിലും ബെയ്‌റൂട്ടിലും നടന്ന ആക്രമണങ്ങള്‍ ഇതാണ് തെളിയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ലോകരാജ്യങ്ങളെല്ലാം ഭീ‍കരതയുടെ നിഴലിലാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ആസിയാന്‍ ഉച്ചകോടിയുടെ രണ്ടാം ദിവസത്തില്‍ സംസാരിക്കുകയായിരുന്നു നരേന്ദ്ര മോദി. ഭീകരതയ്ക്കെതിരെ ലോകരാജ്യങ്ങളുടെ കൂട്ടായ ചെറുത്തു നില്‍പ്പുണ്ടാകണം. ലോകരാജ്യങ്ങള്‍ ഒന്നും തന്നെ ഭീകരത ഉപയോഗിക്കുകയോ പിന്തുണയ്ക്കുയോ ചെയ്യരുത്. ഭീകരര്‍ക്ക് അഭയമായി ഒരു രാജ്യവും മാറാന്‍ പാടില്ല, അവര്‍ക്ക് ആയുധങ്ങളും സാമ്പത്തിക സഹായങ്ങളും ലഭിക്കുന്നില്ലെന്ന് ഉറപ്പു വരുത്തണം. ഇതിനായി യുവാക്കളെ അണിനിരത്തിയുള്ള പ്രവര്‍ത്തനം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

സമുദ്രപാത സമാധാനത്തിന്റെയും സ‌മൃദ്ധിയുടെയും പാതയാകണമെന്നും മോദി പറഞ്ഞു. ഏഷ്യന്‍ മേഖലയുടെ കൂട്ടായ ഭാവി നിര്‍ണിയിക്കുന്നതാവും ആസിയാന്‍ ഉച്ചകോടി. ആഗോള തലത്തിലുള്ള മാറ്റങ്ങളും അനിശ്ചിതത്വങ്ങളും പരിഹരിക്കുന്നതില്‍ ഏഷ്യന്‍ മേഖലയുടെ പങ്കിനെ ലോകം പ്രതീക്ഷയോടെയാണ് കാണുന്നത്.

Advertisements