KOYILANDY DIARY

The Perfect News Portal

ബാര്‍ കോഴ : പരസ്യപ്രസ്താവന പാടില്ലാ ഹൈക്കോടതി

കൊച്ചി> ബാര്‍ കോഴ കേസില്‍ പ്രതിയായ മുന്‍ധനമന്ത്രി കെഎം മാണിക്കും കേസിലെ എതിര്‍ കക്ഷികള്‍ക്കും ഹൈക്കോടതി നോട്ടീസ് അയച്ചു. മാണിയുടെ ഭാഗം കേള്‍ക്കാതെയാണ് നേരത്തെ ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചതെന്ന് ചൂണ്ടിക്കാട്ടി അഭിഭാഷകനും കേരള കോണ്‍ഗ്രസ് എമ്മിന്റെ ഇടുക്കിയിലെ നേതാവുമായ സണ്ണി മാത്യു നല്‍കിയ റിവിഷന്‍ പെറ്റീഷന്‍ പരിഗണിക്കവേയാണ് ഹൈക്കോടതി പരാമര്‍ശങ്ങള്‍ നടത്തിയത്. കേസുമായി ബന്ധപ്പെട്ട എല്ലാ രേഖകളും അടുത്ത വെളളിയാഴ്ചയ്ക്കകം വിജിലന്‍സ് കോടതിയില്‍ നിന്ന് ഹാജാരാക്കാനും ഹൈക്കോടതി നിര്‍ദ്ദേശിച്ചു. കേസുമായി ബന്ധപ്പെട്ട് ഒരു തരത്തിലുളള പരസ്യപ്രസ്താവനയും പാടില്ലെന്നും കോടതി നിര്‍ദ്ദേശിച്ചു. കെഎം മാണിക്ക് ഇടക്കാലാശ്വാസം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് റിവിഷന്‍ പെറ്റീഷന്‍ നല്‍കിയത്. മാണി നിരപരാധിയാണെന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശത്തിനെതിരെ ഹൈക്കോടതി. പരിഗണനയിലിരിക്കുന്ന കേസിനെ പറ്റി ഉത്തരവാദിത്വപ്പെട്ടവര്‍ പരാമര്‍ശം നടത്തിയാല്‍ സമാധാനം പറയേണ്ടി വരുമെന്നും കോടതി പറഞ്ഞു.ബാര്‍ കോഴ കേസ് പരിഗണിക്കുന്നത് ഹൈക്കോടതി ഡിസംബര്‍ രണ്ടിലേക്ക് മാറ്റിവെച്ചു. വിജിലന്‍സിന്റെ മുഴുവന്‍ രേഖകളും ഹാജരാക്കാന്‍ കോടതി ആവശ്യപ്പെട്ടു.