KOYILANDY DIARY

The Perfect News Portal

പൂനെ കടന്ന് ഡല്‍ഹി ഗോവയ്‌ക്കൊപ്പം

സ്വന്തം തട്ടകത്തില്‍ നടന്ന മല്‍സരത്തില്‍ കരുത്തരായ പൂനൈ സിറ്റി എഫ്.സിയെ തകര്‍ത്ത് ഫ്രീകിക്ക് മാന്ത്രികന്‍ റോബര്‍ട്ടോ കാര്‍ലോസ് പരിശീലിപ്പിക്കുന്ന ഡല്‍ഹി ഡൈനാമോസ് രണ്ടാം സ്ഥാനത്തെത്തി. ഒന്നിനെതിരേ മൂന്നു ഗോളുകള്‍ക്കാണ് ആതിഥേയര്‍ പൂനൈയെ തകര്‍ത്തു വിട്ടത്.
ഡല്‍ഹിയുടെ മലയാളി താരം അനസ് എടത്തൊടിക (40) ഐ.എസ്.എല്ലിലെആദ്യ ഗോള്‍ നേടിയ മല്‍സരത്തില്‍ ആദില്‍ നബി (35), ജോണ്‍ ആര്‍നെ റീസെ (87), എന്നിവരും ഡല്‍ഹിക്കു വേണ്ടി എതിര്‍വല ചലിപ്പിച്ചു. ഇഞ്ച്വറി ടൈമില്‍ റുമാനിയന്‍ താരം അഡ്രിയാന്‍ മുട്ടുവിലൂടെയാണ് പൂനെ ആശ്വാസ ഗോള്‍ കണ്ടെത്തിയത്.