KOYILANDY DIARY

The Perfect News Portal

കോണ്‍ഗ്രസിന്റെ തോല്‍വിക്ക് കാരണം കെപിസിസി നേതൃത്വത്തിന്റെ പിടിപ്പുകേടാണെന്ന് രമേശ് ചെന്നിത്തല

കെപിസിസി പ്രസിഡന്റ് വിഎം സുധീരനെതിരെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല രംഗത്ത്. തദ്ദേശ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ തോല്‍വിക്ക് കാരണം കെപിസിസി നേതൃത്വത്തിന്റെ പിടിപ്പുകേടാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.വിമതരെ അനുനയിപ്പിക്കാന്‍ നേതൃത്വത്തിന് കഴിഞ്ഞില്ല,സ്ഥാനാര്‍ത്ഥി നിര്‍ണയം പലയിടത്തും പാളി,തെരഞ്ഞെടുപ്പിന് വേണ്ടത്ര മുന്നൊരുക്കം ഉണ്ടായില്ലെന്നുംചെന്നിത്തല പറഞ്ഞു.കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയുമായും മുതിര്‍ന്ന നേതാക്കളുമായും രമേശ് ചെന്നിത്തല കൂടിക്കാഴ്ച നടത്തിഇക്കാര്യം അദ്ദേഹം ഹൈക്കമാന്റിനെ ധരിപ്പിച്ചു.