KOYILANDY DIARY

The Perfect News Portal

അര്‍ജന്റീന ഇന്ന് തോല്‍ക്കും: ആരാധകരുടെ നെഞ്ചിടിപ്പ് കൂട്ടി അഷില്ലസ് പൂച്ചയുടെ പ്രവചനം

മോസ്‌കോ: ലോക ഫുട്‌ബോള്‍ ആരാധകര്‍ ആകാംഷയോടെ കാത്തിരിക്കുകയാണ് ഇന്നത്തെ അര്‍ജന്റീന നൈജീരിയ മത്സരം കാണാന്‍. ജയിച്ചില്ലെങ്കില്‍ മെസിക്കും സംഘത്തിനും നാട്ടിലേക്ക് മടങ്ങാം. ആരാധകരുടെ നെഞ്ചിടിപ്പ് കൂട്ടുന്ന ഒരു വാര്‍ത്തയാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. ഇന്ന് നടക്കുന്ന മത്സരത്തില്‍ അര്‍ജന്റീന തോല്‍ക്കും എന്ന് പ്രവചിച്ചിരിക്കുകയാണ് ഈ ലോകകപ്പിലെ ഇതുവരെയുള്ള മത്സരങ്ങള്‍ കൃത്യമായി പ്രവചിച്ച അഷില്ലസ് എന്ന ബധിരന്‍ പൂച്ച.

കുറച്ച്‌ നേരം അര്‍ജനറീനയുടെ പതാക വെച്ചിരുന്ന പാത്രത്തിലേക്ക് കുറച്ച്‌ നേരം നോക്കി നിന്ന ശേഷം ആഫ്രിക്കന്‍ രാജ്യത്തിന്റെ പതാക വെച്ച പാത്രത്തില്‍ നിന്നും ആഹാരം കഴിക്കുകയായിരുന്നു. തുടര്‍ന്ന് വലിയ ദീര്‍ഘനിശ്വാസത്തിന് ശേഷമാണ് ക്യാമറകള്‍ പൂച്ചക്കുട്ടിയെ ക്ലിക്ക് ചെയ്തത്. അര്‍ജന്ഞരീനയുടെ ഇപ്പോഴത്തെ കളി നന്നായി വിലയിരുത്തിയ ശേഷമായിരിക്കണം പൂച്ച നൈജീരിയയെ തെരഞ്ഞെടുത്തത്.കഴിഞ്ഞ വര്‍ഷത്തെ കോണ്‍ഫഡറേഷന്‍സ് കപ്പിലും അഷില്ലസ് കൃത്യമായി പ്രവചനം നടത്തിയിരുന്നു.

ഈ ലോകകപ്പില്‍ ഇത് വരെ അഷില്ലസ് നടത്തിയ ഒരു പ്രവചനവും തെറ്റിയിട്ടില്ലെന്നതാണ് ആരാധകരുടെ നെഞ്ചിടിപ്പ് കൂട്ടുന്നത്. നാല് മത്സരങ്ങളാണ് ഈ വര്‍ഷം ഇത് വരെ അഷില്ലസ് പ്രവചനം നടത്തിയത് എല്ലാ പ്രവചനവും കൃത്യമായിരുന്നുതാനും. അതൊടൊപ്പം തന്നെ ചരിത്രവും അര്‍ഝന്റീനയുടെ ഫോമും എല്ലാം തിരിച്ചടിയാണ്. ഒന്‍പത് തവണ നൈജീരിയയുമായി ആല്‍ബിസെലസ്റ്റുകള്‍ ഏറ്റ് മുട്ടിയപ്പോള്‍ തോല്‍വി അറിഞ്ഞത് 2 തവണ മാത്രമാണ്. രണ്ട് മത്സരവും തോറ്റത് റഷ്യയില്‍ വച്ചാണ് എന്നതാണ് ആരാധകരുടെ ബിപി കൂട്ടുന്ന മറ്റൊരു വസ്തുത

Advertisements

Leave a Reply

Your email address will not be published. Required fields are marked *