KOYILANDY DIARY

The Perfect News Portal

മമ്മൂട്ടി വീണ്ടും തമിഴില്‍

മമ്മൂട്ടി വീണ്ടും തമിഴില്‍ അഭിനയിക്കാനൊരുങ്ങുന്നുവെന്ന്‌ റിപ്പോര്‍ട്ട്‌. ബാല സംവിധാനം ചെയ്യുന്ന മള്‍ട്ടി സ്‌റ്റാര്‍ ചിത്രത്തിലാണ്‌ മമ്മൂട്ടി നായകനാകുന്നത്‌. വിശാല്‍, ആര്യ, അരവിന്ദ്‌ സ്വാമി, റാണാ ദഗ്ഗുപതി തുടങ്ങിയ വന്‍ താരനിരതന്നെ ചിത്രത്തിലുണ്ട്‌. ഇളയ രാജയാണ്‌ ചിത്രത്തിന്‌ സംഗീതം നല്‍കുന്നത്‌.പതിനഞ്ചോളം ചിത്രങ്ങള്‍ മമ്മൂട്ടി തമിഴില്‍ അഭിനയിച്ചിട്ടുണ്ട്‌. 2010ന്‌ ശേഷം ആദ്യമായാണ്‌ മമ്മൂട്ടി തമിഴില്‍ അഭിനയിക്കാനൊരുങ്ങുന്നത്‌. പുതിയ നിയമത്തിന്റെ ഷുട്ടിംഗിന്‌ ശേഷമേ പുതിയ ചിത്രത്തിന്റെ പ്രഖ്യാപനം ഉണ്ടാകുവെന്നാണ്‌ റിപ്പോര്‍ട്ട്‌.