KOYILANDY DIARY

The Perfect News Portal

കാലില്‍ ചുറ്റിയ പാമ്പുമായി മൂന്ന് കിലോമീറ്റര്‍ നടന്ന് കര്‍ഷകന്‍

കാലില്‍ ചുറ്റിയ പാമ്പുമായി നടന്നടുക്കുന്ന കര്‍ഷകനെ കണ്ട് നഗരവാസികള്‍ ഞെട്ടി. ബീഹാറിലെ മധേപുരയിലാണ് നാട്ടുകാരെ ഭയപ്പെടുത്തി കാലില്‍ ചുറ്റിവരിഞ്ഞ പാമ്ബുമായി കര്‍ഷകനായ സത്യനാരായണ്‍ മണ്ഡല്‍ രക്ഷ തേടിയെത്തിയത്.

 

പറമ്പില്‍ പണിയെടുക്കുന്നതിനിടെയാണ് സത്യനാരായണ്‍ മണ്ഡലിന്റെ ഇടത് കാലില്‍ പാമ്പ്  കടിക്കുകയും ചുറ്റിവരിയുകയും ചെയ്തത്. അബദ്ധത്തില്‍ സത്യനാരായണിന്റെ ചവിട്ടു കൊണ്ട പാമ്പ് കാലില്‍ കടിക്കുകയായിരുന്നു.

ഏറെ സമയമെടുത്തിട്ടും പാമ്പി നെ നീക്കം ചെയ്യാന്‍ കര്‍ഷകന് കഴിഞ്ഞില്ല. ഇതോടെ ഭയന്ന കര്‍ഷകന്‍ അതിവേഗം നഗരത്തിലേക്ക് ഓടുകയായിരുന്നു.

Advertisements

കര്‍ഷകന്റെ മാംസപേശികള്‍ക്കിടയില്‍ പാമ്പിന്റെ പല്ലുകള്‍ കുടുങ്ങിയതുമൂലമാണ് പാമ്പിനെ വേര്‍പ്പെടുത്താനാകാതെ വന്നത്. പല്ലുകള്‍ ഊരിയെടുക്കാന്‍ പാമ്പും എടുത്തെറിയാന്‍ കര്‍ഷകനും ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഇതോടെയാണ് പാമ്പ് കര്‍ഷകന്റെ കാലില്‍ ചുറ്റിവരിഞ്ഞത്.

സത്യനാരായണിന്റെ ദയനീയാവസ്ഥ കണ്ട് ഓടിക്കൂടിയവര്‍ പാമ്പിനെ കൊന്ന് സത്യനാരായണിനെ രക്ഷിക്കാന്‍ ശ്രമിച്ചു. ഇതിനിടെ രണ്ടുപേര്‍ തുണികൊണ്ട് പാമ്പിനെ പൊതിഞ്ഞ് വലിച്ചെടുക്കാന്‍ ശ്രമിക്കുകയും ഒപ്പം കമ്പുപയോഗിച്ച്‌ വായ അകത്തി സത്യനാരായണിന്റെ കാലില്‍ നിന്ന് പാമ്പിനെ വേര്‍പ്പെടുത്തുകയുമായിരുന്നു. പിന്നീട് സമീപത്തെ കാട്ടിലേക്ക് പാമ്പിനെ തുറന്നുവിട്ടു.

കടിച്ച പാമ്പിന് വിഷമില്ലാതിരുന്നത് സത്യനാരാണയണിന് രക്ഷയായി. നീര്‍ക്കോലി വിഭാഗത്തില്‍ പെട്ട പാമ്പാണ് കര്‍ഷകനെ കടിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *