KOYILANDY DIARY

The Perfect News Portal

ഹജ്ജിനിടെ തിക്കിലും തിരക്കിലും 200ലേറെ മരണം

മക്ക : ഹജ്ജിനിടെ മിനായിലുണ്ടായ തിക്കിലും തിരക്കിലുംപെട്ട് 220ലേറെ പേര്‍ മരിച്ചു. 500 ഓളം പേര്‍ക്ക് പരിക്കേറ്റു. ഹജ്ജ് കര്‍മ്മത്തിനിടെ ജംറയിലുള്ള കല്ലേറിനിടെയാണ് അപകടം. ഇന്ത്യന്‍ ഹാജിമാരുടെ ടെന്റിനടുത്താണ് അപകടമുണ്ടായതെന്ന് പറയുന്നു. മരണസംഖ്യ കൂടിയേക്കും. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.

ഇന്ത്യന്‍ സമയം ഒന്നരയോടെയാണ് അപകടം. 13 ഇന്ത്യക്കാര്‍ മരിച്ചതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്. മലയാളികളായ ആരും അപകടത്തില്‍പ്പെട്ടതായി പറയുന്നില്ല. അപകടം സൗദി മന്ത്രാലയം സ്ഥീരീകരിച്ചു. മെക്കയിലെ ആശുപത്രികളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇന്ത്യന്‍ ഹാജിമാര്‍ കല്ലെറിയുന്ന സമയത്തല്ല അപകടമെന്ന് പറയുന്നു. ഓരോ രാജ്യത്തിനും കല്ലേറ് കര്‍മ്മം നടത്തുന്നതിന് പ്രത്യേക സമയം അനുവദിച്ചിട്ടുണ്ട്.