KOYILANDY DIARY

The Perfect News Portal

രോഹിത് ശര്‍മയ്ക്ക് ഏകദിനത്തില്‍ മൂന്നാം ഡബിള്‍ സെഞ്ചുറി

മൊഹാലി: രോഹിത് ശര്‍മയ്ക്ക് ഏകദിനത്തില്‍ മൂന്നാം ഡബിള്‍ സെഞ്ചുറി. ശ്രീലങ്കയ്ക്കെതിരായ രണ്ടാം ഏകദിനത്തിലാണ് രോഹിത് ചരിത്ര നേട്ടം കുറിച്ചത്. ഏകദിന ചരിത്രത്തില്‍ മൂന്ന് ഇരട്ട സെഞ്ചുറി നേടുന്ന ആദ്യ താരമാണ് രോഹിത്. 153 പന്തില്‍ 208 റണ്‍സോടെ രോഹിത് പുറത്താകാതെ നിന്നു. 13 ഫോറും 12 സിക്സും അടങ്ങിയതായിരുന്നു ഇന്ത്യന്‍ നായകന്‍ ഇന്നിംഗ്സ്.

സെഞ്ചുറി കഴിഞ്ഞായിരുന്നു മൊഹാലിയില്‍ രോഹിത് ഷോ അരങ്ങേറിയത്. സെഞ്ചുറിക്ക് പിന്നാലെ ആളിക്കത്തിയ രോഹിത് ലങ്കന്‍ ബൗളര്‍മാരെ ഗ്രൗണ്ടിന്‍റെ നാലുപാടും പായിച്ചു. 115 പന്തില്‍ സെഞ്ചുറി നേടിയ രോഹിത് പിന്നീട് നേരിട്ട 38 പന്തില്‍ അടിച്ചുകൂട്ടിയത് 108 റണ്‍സാണ്. സെഞ്ചുറിക്ക് ശേഷം രോഹിത് നാല് ഫോറും 11 സിക്സും പറത്തി.

ലങ്കയ്ക്കെതിരേ രോഹിതിന്‍റെ രണ്ടാം ഇരട്ട സെഞ്ചുറിയാണിത്. 2014 നവംബര്‍ 13ന് കോല്‍ക്കത്തയില്‍ ലങ്കയ്ക്കെതിരേ രോഹിത് നേടിയ 264 റണ്‍സാണ് ഏകദിന ക്രിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്കോര്‍. 2013-ല്‍ ബംഗളൂരുവില്‍ ഓസ്ട്രേലിയയ്ക്കെതിരെയും രോഹിത് ഡബിള്‍ സെഞ്ചുറി (209) നേടിയിരുന്നു.

Advertisements

സച്ചിന്‍ തെന്‍ഡുല്‍ക്കര്‍, വീരേന്ദര്‍ സേവാഗ് എന്നിവരാണ് ഏകദിന ക്രിക്കറ്റില്‍ ഡബിള്‍ സെഞ്ചുറി നേടിയിട്ടുള്ള മറ്റ് ഇന്ത്യന്‍ താരങ്ങള്‍ ക്രിസ് ഗെയ്ല്‍ (വെസ്റ്റ് ഇന്‍ഡീസ്), മാര്‍ട്ടിന്‍ ഗുപ്റ്റില്‍ (ന്യൂസിലന്‍ഡ്) എന്നിവരും ഏകദിന ഡബിള്‍ സ്വന്തമാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *