KOYILANDY DIARY

The Perfect News Portal

മൂ​ന്നാ​മ​ത്തെ​യും അ​വ​സാ​ന​ത്തെ​യും മ​ത്സ​ര​ത്തില്‍ ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 245റണ്‍സെന്ന നിലയില്‍

ഡല്‍ഹി: ഇ​ന്ത്യ – ശ്രീലങ്ക ടെ​സ്റ്റ് പ​ര​മ്ബ​ര​യി​ലെ നിര്‍​ണാ​യ​ക​മായ മൂ​ന്നാ​മ​ത്തെ​യും അ​വ​സാ​ന​ത്തെ​യും മ​ത്സ​ര​ത്തില്‍ ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 245റണ്‍സെന്ന നിലയില്‍. സെഞ്ച്വറി നേടിയ ഓപ്പണര്‍ മുരളി വിജയുടെയും അര്‍ദ്ധ സെഞ്ച്വറി നേടിയ ക്യാപ്ടന്‍ വിരാട് കൊഹ്ലിയുടെയും കരുത്തിലാണ് ഇന്ത്യ ശക്തമായ നിലയിലെത്തിയത്. 23 റണ്‍സ് വീതമെടുത്ത ശിഖര്‍ ധവാന്റെയും ചേതേശ്വര്‍ പൂജാരെയുടെയും വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് നഷ്ടപ്പെട്ടത്.94 റണ്‍സെടുത്ത ക്യാപ്ടന്‍ കൊഹ്ലിയും 101 റണ്‍സ് നേടിയ മുരളിയുമാണ് ക്രീസില്‍.

ഡല്‍​ഹി​യി​ലെ ഫി​റോ​സ് ഷാ കോ​ട്​ല​ സ്റ്റേഡിയത്തിലാണ് മത്സരം. പ​ര​മ്ബ​ര​യില്‍ ഇ​ന്ത്യ 1​-0​ത്തി​ന് മു​ന്നി​ലാ​ണ്. മൂ​ന്നാം ടെ​സ്റ്റ് സ​മ​നില ആ​യാല്‍ പോ​ലും ഇ​ന്ത്യ​യ്ക്ക് പ​ര​മ്ബര സ്വ​ന്ത​മാ​ക്കാം.മ​റു​വ​ശ​ത്ത് ല​ങ്ക​യ്ക്ക് ജ​യി​ച്ചാല്‍ മാ​ത്ര​മേ പ​ര​മ്ബര സ​മ​നി​ല​യില്‍ ആ​ക്കാന്‍ സാ​ധി​ക്കൂ.കൊല്‍​ക്ക​ത്ത വേ​ദി​യായ ആ​ദ്യ ടെ​സ്റ്റ് സ​മ​നി​ല​യില്‍ അ​വ​സാ​നി​ച്ച​പ്പോള്‍ നാ​ഗ്​പൂ​രില്‍ ന​ട​ന്ന ര​ണ്ടാം ടെ​സ്റ്റില്‍ ഇ​ന്ത്യ ഇ​ന്നിം​ഗ്സി​നും 239 റണ്‍​സി​നും ഗം​ഭീര വി​ജ​യം സ്വ​ന്ത​മാ​ക്കി. നി​ല​വി​ലെ സാ​ഹ​ച​ര്യ​ങ്ങ​ളും ക​ണ​ക്കു​ക​ളും പ​രി​ശോ​ധി​ച്ചാല്‍ മൂ​ന്നാം ടെ​സ്റ്റില്‍ ഇ​ന്ത്യ​യ്ക്ക് ത​ന്നെ​യാ​ണ് മുന്‍​തൂ​ക്കം.

കൂള്‍ ഇ​ന്ത്യ
മി​ക​ച്ച ഫോ​മി​ലു​ള്ള ടീം ഇ​ന്ത്യ സ​മ്മര്‍​ദ്ദം ഒ​ട്ടും ഇ​ല്ലാ​തെ​യാ​ണ് കോ​ട്​ല​യില്‍ ഇ​ന്നി​റ​ങ്ങു​ന്ന​ത്. മി​ക​ച്ച ഫോ​മി​ലു​ള്ള താ​ര​ങ്ങ​ളില്‍ നി​ന്ന് എ​ങ്ങ​നെ അ​വ​സാന ഇ​ല​വ​നെ തി​ര​ഞ്ഞെ​ടു​ക്കും എ​ന്ന​താ​യി​രി​ക്കും ഇ​ന്ത്യ​യു​ടെ പ്ര​ധാന ത​ല​വേ​ദ​ന. ക​ഴി​ഞ്ഞ മ​ത്സ​ര​ത്തില്‍ നി​ന്ന് വി​ട്ടു​നി​ന്ന ശി​ഖര്‍​ധ​വാന്‍ തി​രി​ച്ചെ​ത്തി​യ​തോ​ടെ ഓ​പ്പ​ണര്‍​മാ​രാ​യി ആ​രെ​യൊ​ക്കെ ഇ​റ​ക്കും എ​ന്ന ആ​ശ​യ​ക്കു​ഴ​പ്പ​ത്തി​ലാ​ണ് കൊ​ഹ്​ലി​പ്പ​ട. ധ​വാ​ന് പ​ക​രം ര​ണ്ടാം ടെ​സ്റ്റില്‍ കെ.​എല്‍. രാ​ഹു​ലി​നൊ​പ്പം ഓ​പ്പ​ണിം​ഗി​നി​റ​ങ്ങിയ മു​ര​ളി വി​ജ​യ് സെ​ഞ്ച്വ​റി നേ​ടി​യി​രു​ന്നു. ധ​വാ​നും രാ​ഹു​ലും ആ​ദ്യ ടെ​സ്റ്റില്‍ അര്‍​ദ്ധ​സെ​ഞ്ച്വ​റി നേ​ടി​യി​രു​ന്നു. ഇ​ന്ന​ലെ ധ​വാ​നും രാ​ഹു​ലും ഏ​റെ നേ​രം സ്ലി​പ്പ് ഫീല്‍​ഡിം​ഗ് പ​രി​ശീ​ല​നം ന​ട​ത്തി​യി​രു​ന്നു.

Advertisements

തി​രി​ച്ച​ടി​ക്കാന്‍ ല​ങ്ക
ലോക ഒ​ന്നാം ന​മ്ബര്‍ ടീ​മി​നെ​തി​രെ നിര്‍​ണാ​യക മ​ത്സ​ര​ത്തി​നി​റ​ങ്ങു​മ്ബോള്‍ പ്ര​തീ​ക്ഷ പൂര്‍​ണ​മാ​യി കൈ​വി​ട്ടി​ട്ടി​ല്ല ശ്രീലങ്ക. ര​ണ്ട് മ​ത്സ​ര​ങ്ങ​ളി​ലും പ​രാ​ജ​യ​മായ ബാ​റ്റിം​ഗ് നിര ഡല്‍​ഹി​യില്‍ എ​ങ്ങ​നെ ക​ളി​ക്കും എ​ന്ന​തി​നെ ആ​ശ്ര​യി​ച്ചി​രി​ക്കും അ​വ​രു​ടെ വി​ധി.ബൗ​ളിം​ഗ് ഡി​പ്പാര്‍​ട്ട്മെ​ന്റില്‍ പ​രി​ചയ സ​മ്ബ​ന്ന​നായ രം​ഗണ ഹെ​റാ​ത്തി​ന്റെ അ​ഭാ​വം അ​വര്‍​ക്ക് തി​രി​ച്ച​ടി​യാ​ണ്.

Leave a Reply

Your email address will not be published. Required fields are marked *