KOYILANDY DIARY

The Perfect News Portal

വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കാന്‍ വിനോദ സഞ്ചാരവകുപ്പ് നൂതന പദ്ധതികളുമായി രം​ഗത്ത്

സംസ്ഥാന വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കാന്‍ വിനോദ സഞ്ചാരവകുപ്പ് നൂതന പദ്ധതികളുമായി രം​ഗത്ത്. ഡിജിറ്റല്‍ മാ‍ര്‍ക്കറ്റിം​ഗ് വഴി കേരളത്തിലെ വിനോദ സഞ്ചാര സാധ്യതകള്‍ യാത്രക്കാരിലെത്തിക്കുകയാണ് ടൂറിസം വകുപ്പിന്റെ ലക്ഷ്യം. ഇതിന്റെ ഭാ​ഗമമായി ഇന്ത്യയിലെ വലിയ ട്രാവല്‍ സൊസൈറ്റി ഹോളിഡേ ഐക്യുവിന്റെ സഹകരണത്തോടെയാണ് ‘ഗോ കേരള’ വിപണന പ്രചാരണം ആരംഭിച്ചത്.

പദ്ധതിയുടെ ഭാഗമായി വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള അഞ്ചു ദമ്ബതികള്‍ക്ക് പത്തു ദിവസം കേരളത്തില്‍ സൗജന്യമായി ചെലവഴിക്കാനുള്ള സൗകര്യമാണ് ഒരുക്കിയിരുന്നത്. നറുക്കെടുപ്പിലൂടെയാണ് ഇവരെ തെരഞ്ഞെടുത്തത്. ഇവരുടെ കേരളത്തിലേക്കുള്ള എല്ലാ ചെലവും സൗജന്യമായിരുന്നു.

കേരളത്തിലെ യാത്രാനുഭവത്തെക്കുറിച്ചുള്ള ഇവരുടെ കുറിപ്പുകളും ചിത്രങ്ങളും വീഡിയോയും ഹോളിഡേ ഐക്യൂ വരും ദിവസങ്ങളില്‍ പ്രസിദ്ധീകരിക്കും.

Advertisements

കേരള ടൂറിസം, ഹോളിഡേ ഐക്യു എന്നിവ ചേര്‍ന്ന് അവധി ദിനങ്ങളിലൂടെ കേരളത്തിന്റെ കായല്‍യാത്രകള്‍ എങ്ങനെ കൂടുതല്‍ പ്രയോജനപ്പെടുത്തണമെന്ന് ‘ഗോ കേരള’ വിഭാവനം ചെയ്യുന്നു. രാജ്യത്തുടനീളമുള്ള കുടുംബങ്ങള്‍ക്ക് അവധിക്കാലം കേരളത്തിലേക്ക് എന്ന ലക്ഷ്യമാണ് സ‍ര്‍ക്കാരിന്റേത്.

Leave a Reply

Your email address will not be published. Required fields are marked *