KOYILANDY DIARY

The Perfect News Portal

ഇവ ചൂടാക്കി കഴിക്കാറുണ്ടോ…? എങ്കില്‍ ഇവ നിങ്ങളെ ഒരു രോഗിയാക്കും…വലിയ രോഗി…!

തലേദിവസത്തെ ബാക്കി വന്ന ഭക്ഷണം പിറ്റേദിവസം ചൂടാക്കി ഉപയോഗിക്കുകയെന്നത് മലയാളികളുടെ പലരുടെയും ശീലമാണ്. എന്നാല്‍ ഇത്തരത്തില്‍ ചൂടാക്കിക്കഴിക്കുന്ന പല ഭക്ഷണങ്ങളും ആരോഗ്യത്തിന് ഏറെ ഹാനികരമാണ്. പലതരം രോഗങ്ങള്‍ പിടിപെടാന്‍ ഇത് കാരണമാകും. രണ്ടാമതൊരിക്കല്‍ ചൂടാക്കാന്‍ പാടില്ലാത്ത 9 ഭക്ഷണങ്ങള്‍ ഇവയാണ്
1. ചിക്കന്‍
ചിക്കനില്‍ അടങ്ങിയിട്ടുള്ള അമിതമായ പ്രോട്ടീന്‍ ഘടകം ഉള്ളതിനാല്‍ ഒരിക്കല്‍ വേവിച്ച ചിക്കന്‍ രണ്ടാമത് വേവിച്ചു കഴിച്ചാല്‍ ദഹനക്കേടും വയറിന് പ്രശ്നം ഉണ്ടാക്കുകയും ചെയ്യും.
2. ചീര
വലിയ അളവില്‍ അയണും നൈട്രേറ്റും അടങ്ങിയിട്ടുള്ള ചീര രണ്ടാമത് ചൂടാക്കിയാല്‍ നൈട്രേറ്റ്, നൈട്രൈറ്റായി മാറുകയും ഗുരുതരമായ ആരോഗ്യപ്രശ്നം സൃഷ്ടിക്കുകയും ചെയ്യും.
3. മുട്ട
ഒരുകാരണവശാലും മുട്ട രണ്ടാമത് ചൂടാക്കരുത്. എന്തെന്നാല്‍, മുട്ടയില്‍ അടങ്ങിയിട്ടുള്ള ഉയര്‍ന്നതോതിലുള്ള പ്രോട്ടീന്‍ വീണ്ടും ചൂടാക്കുമ്ബോള്‍ വിഷകരമായി മാറുകയും ദഹനവ്യവസ്ഥയെ തകരാറിലാക്കുകയും ചെയ്യും.
4. കുമിള്‍
ഒരുദിവസത്തില്‍ കൂടുതല്‍ ഉപയോഗിക്കാന്‍ പാടില്ലാത്ത കുമിള്‍ വീണ്ടും ചൂടാക്കുകയും ചെയ്യരുത്. വീണ്ടും ചൂടാക്കുമ്ബോള്‍ കുമിള്‍ വിഷകരമായി മാറും.
5. അരി
ചോറ് പിറ്റേദിവസവും ചൂടാക്കി ഉപയോഗിക്കുന്നത് സര്‍വ് സാധാരണമാണ്. എന്നാല്‍ ഇങ്ങനെ രണ്ടാമത് ചൂടാക്കുമ്ബോള്‍, ചോറും വിഷകരമായി മാറാന്‍ സാധ്യതയുണ്ട്. ഇത് വയര്‍ കേടാക്കാന്‍ ഇടയാക്കും.
6. എണ്ണ
എണ്ണ രണ്ടാമത് ചൂടാക്കി ഉപയോഗിക്കാന്‍ പാടില്ലെന്നും, ഇത് ക്യാന്‍സറിന് കാരണമാകുമെന്ന കാര്യം പലര്‍ക്കും അറിയാം. പക്ഷേ എത്രപേര്‍ ഇത് പാലിക്കാറുണ്ട്?
7. ബീറ്റ് റൂട്ട്
മുമ്ബ് ചീരയുടെ കാര്യം പറഞ്ഞതുപോലെ ധാരാളം നൈട്രേറ്റ് അടങ്ങിയ ഭക്ഷണമാണ് ബീറ്റ് റൂട്ട്. ചൂടാക്കുമ്ബോള്‍ ഈ നൈട്രേറ്റ് വിഷകരമായ നൈട്രൈറ്റായി മാറും.
8. ഉരുളക്കിഴങ്ങ്
വളരെ പോഷകഗുണമുള്ള ഒന്നാണ് ഉരുളകിഴങ്ങ്. എന്നാല്‍ ഉരുളകിഴങ്ങ് സാധാരണ ഊഷ്മാവില്‍ ഏറെനാള്‍ വെക്കുന്നതും, രണ്ടാമത് ചൂടാക്കി ഉപയോഗിക്കുന്നും ദോഷകരമാണ്. ഭക്ഷ്യവിഷബാധയ്ക്ക് ഇത് കാരണമാകും.
8. കോഫി
കോഫി വീണ്ടും വീണ്ടും ചൂടാക്കി ഉപയോഗിക്കുന്നത് പതിവാണ്. എന്നാല്‍ ഇത് ചിലപ്പോഴെങ്കിലും ഭക്ഷ്യവിഷബാധയ്ക്കും ഹൃദയംസംബന്ധമായ അസുഖങ്ങള്‍ക്കും കാരണമാകും.
9. കൊഴുപ്പ് ഇല്ലാത്ത പാല്‍ 

കൊഴുപ്പ് ഇല്ലാത്ത പാല്‍ വീണ്ടും ചൂടാക്കി ഉപയോഗിക്കുന്നത് നല്ലതല്ലെന്നാണ് ആരോഗ്യവിദഗ്ദ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്.

Leave a Reply

Your email address will not be published. Required fields are marked *