KOYILANDY DIARY

The Perfect News Portal

പാര്‍വതി ഓമനക്കുട്ടന്‍ വടിവേലുവിന്റെ നായികയായി എത്തുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

പാര്‍വതി ഓമനക്കുട്ടന്‍ വടിവേലുവിന്റെ നായികയായി എത്തുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. മിസ് വേള്‍ഡ് മത്സരത്തിലൂടെ ശ്രദ്ധ നേടിയ മലയാളിയാണ് പാര്‍വതി ഓമനക്കുട്ടന്‍. അന്ന് റണ്ണറപ്പായി തിരഞ്ഞെടുത്ത പാര്‍വതിക്ക് പിന്നീട് സിനിമയിലും ഓഫറുകള്‍ വന്നുതുടങ്ങി.

അജിത്തിന്റെ നായികയായി ബില്ല 2വിലൂടെയാണ് തമിഴില്‍ അരങ്ങേറ്റം കുറിച്ചത്. അതിനുശേഷം തമിഴില്‍ പാര്‍വതിയെ കണ്ടില്ല. ഇപ്പോള്‍ വടിവേലു നായകനാകുന്ന ‘ഇംസയ് അരസന്‍ 24 എഎം പുലികേശി’ എന്ന സിനിമയില്‍ പാര്‍വതി നായികയാവുന്നത്. ചിമ്ബു ദേവനാണ് സിനിമ സംവിധാനം ചെയ്യുന്നത്. 2006 ല്‍ പുറത്തിറങ്ങിയ ‘ഇംസയ് അരസന്‍ 23മത് പുലികേശി’യുടെ രണ്ടാംഭാഗമാണ് ചിത്രം പുറത്തിറങ്ങുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ഹാസ്യ രാജാവായ വടിവേലുവിന്റെ രാജ ഗെറ്റപ്പാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍. 18-ാം നൂറ്റാണ്ടിലെ സംഭവങ്ങളെ അസ്പദമാക്കിയാണ് ചിത്രം.

Leave a Reply

Your email address will not be published. Required fields are marked *