KOYILANDY DIARY

The Perfect News Portal

ചികിത്സിച്ചില്ലെങ്കില്‍ സ്ത്രീകളെ മരണത്തിലേക്ക് തള്ളി വിടുന്ന രോഗങ്ങളില്‍ പ്രധാന കാരണം സ്തനാര്‍ബുദം

സ്ത്രീകള്‍ ഏറ്റവും ശ്രദ്ധിയ്ക്കേണ്ട വിഷയമാണ് സ്തനാര്‍ബുദം. തുടക്കില്‍ തന്നെ കണ്ടെത്തി ചികിത്സിച്ചില്ലെങ്കില്‍ സ്ത്രീകളെ മരണത്തിലേക്ക് തള്ളി വിടുന്ന രോഗങ്ങളില്‍ പ്രധാന കാരണം സ്തനാര്‍ബുദം തന്നെയാണ്. പല ഘട്ടങ്ങളായിട്ടാണ് സ്തനാര്‍ബുദം വെളിപ്പെടുന്നത്. തുടക്കത്തില്‍ തന്നെ കൃത്യമായി രോഗം കണ്ടു പിടിക്കാത്തതാണ് പലപ്പോഴും രോഗം ഗുരുതരമാക്കുന്നത്.

എന്നാല്‍ രോഗം തുടങ്ങുന്നതിനു മുന്‍പ് ചില ലക്ഷണങ്ങള്‍ മനസ്സിലാക്കണം. ശരീരം രോഗാവസ്ഥക്ക് മുന്‍പ് ചില ലക്ഷണങ്ങള്‍ പ്രകടിപ്പിക്കും. ഇത്തരം ലക്ഷണങ്ങള്‍ ഏതൊക്കെയെന്ന ഒന്നു നോക്കാം

1. സ്തനങ്ങളില്‍ വേദന
സ്തനങ്ങളില്‍ ഇടക്കിടക്ക് വേദന ഉണ്ടാകുന്നത് ശ്രദ്ധിക്കാതെ വിടരുത്. തുടക്കത്തിലെ ഇതിന് വേണ്ടത്ര ശ്രദ്ധ നല്‍കേണ്ടത് അത്യാവശ്യമാണ്. അതുകൊണ്ട് തന്നെ ചെറിയ വേദനയാണെങ്കിലും അല്‍പം ശ്രദ്ധിക്കുന്നത് നല്ലതാണ്.

Advertisements

2. ഇടക്കിടെയുള്ള ചുമയും തൊണ്ട വേദനയും
ഇടക്കിടക്കുള്ള ചുമയാണ് മറ്റൊരു പ്രശ്നം. സ്തനാര്‍ബുദം ശ്വാസകോശങ്ങളിലേക്ക് പടരുന്നു എന്നതിന്റെ പ്രധാന ലക്ഷണമാണ് ഇടക്കിടെയുള്ള ചുമ.

3. ക്ഷീണവും വലച്ചിലും
ഇടക്കിടക്കുള്ള ക്ഷീണവും വലച്ചിലുമാണ് മറ്റൊന്ന്. ഭക്ഷണം കഴിച്ചാലും ഇത്തരത്തില്‍ ക്ഷീണം അനുഭവപ്പെടുന്നു. അത് തന്നെയാണ് ഏറ്റവും അധികം ശ്രദ്ധിക്കേണ്ടതും. വിറ്റാമിന്റേയും ധാതുക്കളുടേയും അഭാവമാണ് പലപ്പോഴും സ്തനാര്‍ബുദത്തിന്റെ സംഭാവന.

4. നിപ്പിളിലെ മാറ്റങ്ങള്‍
നിപ്പിളില്‍ ഉണ്ടാവുന്ന മാറ്റങ്ങളാണ് മറ്റൊന്ന്. ചിലരില്‍ നിപ്പിളില്‍ ചൊറിച്ചിലും, ദ്രാവകം വരുന്നതും, നിപ്പിള്‍ അകത്തേക്ക് വലിയുന്നതും എല്ലാം കാണിക്കുന്നു. ഇതെല്ലാം സ്തനാര്‍ബുദത്തിന്റെ പ്രകടമായ ലക്ഷണങ്ങളാണ്.

5. മൂത്രസഞ്ചിയില്‍ അസ്വസ്ഥത
മൂത്രസഞ്ചിയില്‍ എതെങ്കിലും തരത്തിലുള്ള അസ്വസ്ഥതയുണ്ടെങ്കിലും ശ്രദ്ധിക്കേണ്ട ഒന്നാണ്. സ്തനാര്‍ബുദം ശരീരത്തില്‍ പല തരത്തിലുള്ള മാറ്റങ്ങളും ഉണ്ടാവുന്നു. ഹോര്‍മോണ്‍ ഇംബാലന്‍സ് കാരണം മൂത്രസഞ്ചിയില്‍ അസ്വസ്ഥത ഉണ്ടാവുന്നു.

Leave a Reply

Your email address will not be published. Required fields are marked *