KOYILANDY DIARY

The Perfect News Portal

ഗര്‍ഭാശയഗള ക്യാന്‍സര്‍ – ചികിത്സയും പ്രതിരോധവും

ഗര്‍ഭാശയഗള ക്യാന്‍സറിന്റെ ചികിത്സയെക്കുറിച്ചും പ്രതിരോധത്തെ കുറിച്ചുമാണ് ഇവിടെ ചര്‍ച്ച ചെയ്യുന്നത്.

ചികിത്സ (Treatment)

ഏതു ഘട്ടത്തിലാണ് ക്യാന്‍സര്‍ കണ്ടുപിടിക്കുന്നത് എന്നതിനെ അടിസ്ഥാനപ്പെടുത്തിയായിരിക്കും രോഗപൂര്‍വ നിരൂപണങ്ങളും ചികിത്സാ പദ്ധതിയും. പ്രാരംഭ ഘട്ടത്തിലാണ് ക്യാന്‍സര്‍ കണ്ടെത്തുന്നത് എങ്കില്‍ ലളിതമായ ഹിസ്റ്ററക്ടമി (ഗര്‍ഭാശയഗളവും ഗര്‍ഭാശയവും നീക്കംചെയ്യല്‍) അല്ലെങ്കില്‍ റാഡിക്കല്‍ ഹിസ്റ്ററക്ടമി (ഗര്‍ഭാശയമുഖം, ഗര്‍ഭപാത്രം, യോനിയുടെ ഭാഗം, ലിംഫ് നോഡുകള്‍ എന്നിവ നീക്കംചെയ്യല്‍) എന്നിവയിലൂടെ നിയന്ത്രിക്കാവുന്നതാണ്. ട്യൂമറിന്റെ വലിപ്പം കുറയ്ക്കുന്നതിനോ ക്യാന്‍സര്‍ കോശങ്ങളെ നശിപ്പിക്കുന്നതിനോ വേണ്ടിയുള്ള ശസ്ത്രക്രിയയ്ക്ക് ശേഷം റേഡിയേഷന്‍ ചികിത്സയും ഒപ്പം കീമോ തെറാപ്പിയും നടത്തിയേക്കാം. ഗുരുതരമായ അവസ്ഥയില്‍ ഉയര്‍ന്ന ഡോസില്‍ ഉള്ള കീമോതെറാപ്പി മരുന്നുകള്‍ ആവശ്യമായി വന്നേക്കാം.

Advertisements

പ്രതിരോധം (Prevention)

ഗര്‍ഭാശയഗള ക്യാന്‍സറിന്റെ അപകടസാധ്യത നേരിടാന്‍ ഇനി പറയുന്ന നടപടികള്‍ സ്വീകരിക്കാവുന്നതാണ്;

  • എച്ച്‌ പി വിക്ക് എതിരെയുള്ള പ്രതിരോധ കുത്തിവയ്പ് – എച്ച്‌ പി വിയെ പ്രതിരോധ കുത്തിവയ്പിലൂടെ പ്രതിരോധിക്കാവുന്നതാണ്, ഒന്‍പതിനും 26 നും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പ്രതിരോധ കുത്തിവയ്പ് നല്‍കാവുന്നതാണ്.
  • പാപ് പരിശോധന – സ്ത്രീകളില്‍ 21 വയസ്സു മുതല്‍ പാപ് പരിശോധന നടത്തുന്നതിലൂടെ ക്യാന്‍സര്‍ കോശങ്ങളെയും ക്യാന്‍സര്‍ ആയി പരിണമിച്ചേക്കാവുന്ന കോശങ്ങളെയും കണ്ടെത്താവുന്നതാണ്. കൃത്യമായ ഇടവേളകളില്‍ പരിശോധന നടത്തേണ്ടതാണ്.
  • സുരക്ഷിതമായ ലൈംഗികത – ഒന്നിലധികം ലൈംഗിക പങ്കാളികളെ ഒഴിവാക്കുക, സുരക്ഷിതമായി ബന്ധപ്പെടുക, പ്രായപൂര്‍ത്തിയാവുന്നതിന് വളരെ മുമ്ബ് തന്നെ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാതിരിക്കുക.
  • പുകവലി ഒഴിവാക്കുക.

സങ്കീര്‍ണതകള്‍ (Complications)

ഗര്‍ഭാശയഗള ക്യാന്‍സറിന്റെ സങ്കീര്‍ണതകളില്‍ ഇനി പറയുന്നവയും ഉള്‍പ്പെടുന്നു;

  • മെറ്റാസ്റ്റാസിസ്, ക്യാന്‍സര്‍ ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലേക്കും വ്യാപിക്കുന്നു.
  • ആര്‍ത്തവ വിരാമത്തിനു മുമ്ബു തന്നെ ആര്‍ത്തവം നിലയ്ക്കുന്നു.
  • ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുമ്ബോള്‍ വേദനയും യോനീവരള്‍ച്ചയും.
  • വിട്ടുമാറാത്ത നടുവ് വേദന.
  • സ്വമേധയാ അല്ലാതെ മൂത്രമോ മലമോ പോവുക.
  • കാലുവേദന.
  • വിശപ്പില്ലായ്മ, ഭാരം കുറയുക.
  • മനംപിരട്ടലും ഛര്‍ദിയും.
  • മുടികൊഴിച്ചില്‍.
  • വായില്‍ വൃണങ്ങള്‍.
  • അണുബാധയേല്‍ക്കാനുള്ള കൂടിയ സാധ്യത.
  • രക്തസ്രാവം കൂടുക

അടുത്ത നടപടികള്‍ (Next Steps)

ഇനി പറയുന്ന ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ ഡോക്ടറെ കാണുക;

  • അവിചാരിതമായും കാരണമറിയാതെയും യോനിയില്‍ നിന്ന് രക്തസ്രാവം ഉണ്ടാകുക.
  • കാരണമില്ലാതെ ഭാരം കുറയുക.
  • സ്ഥിരമായ നടുവ് വേദന.
  • ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുമ്ബോള്‍ വേദന

നിങ്ങളുടെ രോഗത്തെ കുറിച്ചും ചികിത്സാ പദ്ധതികളെ കുറിച്ചും മനസ്സിലാക്കുന്നതിന് ഡോക്ടറുടെ ഉപദേശം സ്വീകരിക്കണം. സുഹൃത്തുക്കളില്‍ നിന്നും കുടുംബാംഗങ്ങളില്‍ നിന്നും സന്നദ്ധ സംഘടനകളില്‍ നിന്നും പുതിയ സാഹചര്യത്തെ നേരിടാനുള്ള പിന്തുണ തേടണം.

അപകട സൂചനകള്‍ (Red Flags)

ഇനി പറയുന്ന ലക്ഷണങ്ങള്‍ നിങ്ങള്‍ ഒരു കാരണവശാലും അവഗണിക്കരുത് എന്നു മാത്രമല്ല ഡോക്ടറുടെ സഹായം തേടാന്‍ മടിക്കുകയും അരുത്;

  • യോനിയില്‍ നിന്ന് അസാധാരണമായ രക്തസ്രാവം.
  • ദുര്‍ഗന്ധം വമിക്കുന്നതും ഒഴുകുന്നതും രക്തമയമുള്ളതുമായ യോനീസ്രവം.
  • കാരണമറിയാത്ത വൃക്ക തകരാറ്.
  • മൂത്രമൊഴിക്കുമ്ബോള്‍ വേദന.
  • സ്ഥിരമായ നടുവ് വേദനയും കാലുകളില്‍ നീരും.
  • അതിസാരം അല്ലെങ്കില്‍ മലദ്വാരത്തില്‍ നിന്ന് രക്തസ്രാവം.
  • കാരണമില്ലാതെ ഭാരം കുറയുക, ക്ഷീണം, വിശപ്പില്ലായ്മ.

Leave a Reply

Your email address will not be published. Required fields are marked *