ബാഹുബലി 2 റെക്കോർഡ് നേട്ടങ്ങളുമായി കുതിക്കുന്നു
ബ്രഹ്മാണ്ഡ ചിത്രം ബാഹുബലി 2 റെക്കോർഡ് നേട്ടങ്ങളുമായി കുതിക്കുന്നു. ലോകസിനിമയിലെ എല്ലാ റെക്കോർഡുകളും റിലീസ് ചെയ്ത് ദിവസങ്ങൾ കൊണ്ടാണ് ബാഹുബലി തകർത്ത് മുന്നേറുന്നത്.
17 ദിവസം കൊണ്ട് 1400 കോടി പിന്നിട്ട ചിത്രം ഈ ആഴ്ച തന്നെ 1500 കോടി മറികടക്കുമെന്ന പ്രതീക്ഷയിലാണ് ഏവരും. ബാഹുബലിക്കൊപ്പം ദംഗലും മത്സരിക്കുകയാണ്. ബാഹുബലി 1500 കോടിയിലെത്തുമ്പോൾ ദംഗൽ 1000 കോടിയിലെത്തുകയാണ്.