റെയില്‍വെ ഡബിള്‍ ഡെക്കര്‍ എസി തീവണ്ടികള്‍ പരീക്ഷിക്കുന്നു
ഡല്‍ഹി: തിരക്കേറിയ റൂട്ടുകളില്‍ റെയില്‍വെ ഡബിള്‍ ഡെക്കര്‍ എസി തീവണ്ടികള്‍ പരീക്ഷിക്കുന്നു. ഉത്കൃഷ്ട് എസി യാത്രി എക്സ്പ്രസ് (ഉദയ്) എന്ന് പേരിട്ടിട്ടുള്ള തീവണ്ടിയില്‍ 120 സീറ്റുകളുള്ള എസി കോച്ചുകളാണ് ഉണ്ടാകുക. ചായ, ശീതള പാനീയങ്ങള്‍, സ്നാക്സുകള്‍ എന്നിവ ഓട്ടോമാറ്റിക് വെന്‍ഡിങ് മെഷീനുകള്‍ വഴി ലഭ്യമാക്കും.
തിരക്കേറിയ ഡല്‍ഹി-ലക്നൗ റൂട്ടിലാകും ആദ്യം തീവണ്ടി ഓടിക്കുക. തേഡ് എസി മെയില്‍ എക്സ്പ്രസ് തീവണ്ടികളിലെ യാത്രാ നിരക്കിന് താഴെയയാരിക്കും ഈടാക്കുക. ജൂലായോടെ തീവണ്ടി ഓടിത്തുടങ്ങുമെന്ന് റെയില്‍വെ വൃത്തങ്ങള്‍ സൂചിപ്പിച്ചു. വലിയ എല്‍സിഡി സ്ക്രീന്‍, വൈ ഫൈ സ്പീക്കര്‍ സംവിധാനം എന്നിവ ഓരോ കോച്ചിലും ഉണ്ടാകും.