KOYILANDY DIARY

The Perfect News Portal

ഒട്ടേറെ പുതുമകളുമായി പ്രീമിയം മോട്ടോ ജി 5 സ്മാര്‍ട്‌ഫോണ്‍ വിപണിയില്‍

കൊച്ചി : ഒട്ടേറെ പുതുമകളുമായി മോട്ടോയുടെ പ്രീമിയം മോട്ടോ ജി 5 സ്മാര്‍ട്‌ഫോണ്‍ വിപണിയിലെത്തി. ആമസോണില്‍ ഫോണ്‍ ലഭ്യമാണ്. വില 11,999 രൂപ മുതല്‍. ആകര്‍ഷകമായ, പ്രീമിയം ഡിസൈനില്‍, ഉന്നത നിലവാരമുള്ള 6000 ഗ്രേഡ് അലൂമിനിയത്തില്‍ തീര്‍ത്ത ബോഡിയില്‍ 12.7 സെമിയാണ് എച്ച്ഡി സ്‌ക്രീന്‍. 1080 പിയിലും 441 പിപിഐ റസലൂഷനിലുമാണ് ചിത്രങ്ങള്‍ തെളിയുക.

ഓട്ടോ ഫോക്കസ് 13 എംപി പിന്‍ കാമറ, സെല്‍ഫിക്കുവേണ്ടി 5 എംപി വൈഡ്ആംഗിള്‍ ലെന്‍സ്, അതിവേഗതയുള്ള 1.4 ഗെഹാ ഹെട്‌സ് ഒക്ടാകോര്‍ പ്രോസസര്‍, ഫോണിന്റെ ലോക്കു തുറക്കാന്‍ ഫിംഗര്‍ പ്രിന്റ് സെന്‍സര്‍ എന്നിവയെല്ലാം ഇതിന്റെ പ്രത്യേകതകളാണ്.

ആന്‍ഡ്രോയ്ഡ് 7.0 യിലാണ് ഓപ്പറേറ്റിംഗ് സിസ്റ്റം, ക്വാള്‍കോം സ്‌നാപ് ഡ്രാഗണ്‍, 16 ജിബി സ്‌റ്റോറേജ്, 3 ജിബി റാം, എന്നിവയാണ് മറ്റു ഘടകങ്ങള്‍, 144.3 മില്ലി മീറ്ററാണ് വീതി. ഭാരം 144.5 ഗ്രാം. 2800 എംഎഎച്ച് ആണ് ബാറ്ററി.

Advertisements

Leave a Reply

Your email address will not be published. Required fields are marked *